Mohamed Muiz | ആദ്യ ദിവസം മുതല്‍ ഇന്‍ഡ്യന്‍ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കും; തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാലെ: (KVARTHA) തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ് . ദ്വീപ് സമൂഹത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ സൈനികരെ നീക്കം ചെയ്യുമെന്നും ആദ്യ ദിവസം മുതല്‍ ഇതിനുള്ള ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Mohamed Muiz | ആദ്യ ദിവസം മുതല്‍ ഇന്‍ഡ്യന്‍ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കും; തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും നിയുക്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്

ഇവിടെ വിദേശ സൈന്യം ആവശ്യമില്ലെന്ന് ജനങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലദ്വീപില്‍ തങ്ങാന്‍ അനുവദിക്കില്ലെന്നും അധികാരമേറ്റയുടന്‍ ഈ ശ്രമം ആരംഭിക്കുമെന്നും മുഹമ്മദ് മുഇസുവിനെ ഉദ്ധരിച്ച് ഒരു വിദേശമാധ്യമം റിപോര്‍ട് ചെയ്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപില്‍ അനിയന്ത്രിതമായ ഇന്‍ഡ്യന്‍ സാന്നിധ്യം അനുവദിച്ചുവെന്നുള്ള ആരോപണം നേരത്തെ മുയിസു ഉയര്‍ത്തിയിരുന്നു. എന്നാല്‍, മാലദ്വീപില്‍ ഇന്‍ഡ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇരു സര്‍കാരുകളും തമ്മിലുള്ള കരാര്‍ പ്രകാരം കപ്പല്‍ നിര്‍മാണശാല നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു. 

ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുഇസ്, രണ്ടാം ഘട്ട വോടെടുപ്പില്‍ 54% വോടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.

ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിനു മേല്‍ ഏതു രാജ്യമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുകയെന്നു തീരുമാനിക്കുന്ന ഘടകമായി ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. ദ്വീപില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്‍ഡ്യന്‍ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. മുഇസിന്റെ വിജയത്തില്‍ ഇന്‍ഡ്യയും ചൈനയും അഭിനന്ദിച്ചിരുന്നു.

Keywords:  Maldives president-elect says he’s committed to removing the Indian military from the archipelago, Maldives, News, Politics, Mohamed Mui, President, Indian Army, Election, Archipelago, World News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia