SWISS-TOWER 24/07/2023

Maldives | ഇന്‍ഡ്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ സേനയിലില്ലെന്ന് വ്യക്തമാക്കി മാലദ്വീപ് പ്രതിരോധ മന്ത്രി; തുറന്നുപറച്ചില്‍ 76 സൈനികര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെ

 


ADVERTISEMENT

മാലി: (KVARTHA) ഇന്‍ഡ്യ നല്‍കിയ മൂന്ന് യുദ്ധ വിമാനങ്ങള്‍ പറത്താന്‍ കഴിവുള്ള പൈലറ്റുമാര്‍ മാലദ്വീപ് സൈന്യത്തില്‍ ഇല്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി ഗസ്സാന്‍ മൗമൂന്‍. 76 ഇന്‍ഡ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

മാലദ്വീപില്‍ നിന്നുള്ള ഇന്‍ഡ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ കുറിച്ച് സംസാരിക്കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഗസ്സാന്‍ മൗമൂന്റെ തുറന്നുപറച്ചില്‍. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്‍ഡ്യന്‍ സൈനികര്‍ മാലദ്വീപ് വിട്ടിരുന്നു.

ഇന്‍ഡ്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള പൈലറ്റുമാര്‍ മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സില്‍ (എംഎന്‍ഡിഎഫ്) ഇപ്പോഴുമില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ് മാലദ്വീപിന് ഇന്‍ഡ്യ നല്‍കിയത്.

മാലദ്വീപില്‍ നിന്ന് ഇന്‍ഡ്യന്‍ സൈനികരെ പിന്‍വലിച്ചതിനെ കുറിച്ചും പകരം ഇന്‍ഡ്യയില്‍ നിന്നുള്ള വിദഗ്ധരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാന്‍ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി ഗസ്സന്‍ മൗമൂണ്‍ ഇക്കാര്യം പറഞ്ഞത്. ഇന്‍ഡ്യന്‍ സൈനികരുടെ കീഴില്‍ പരിശീലനം നടത്തിയിരുന്നുവെങ്കിലും ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Maldives | ഇന്‍ഡ്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ വൈദഗ്ധ്യമുള്ള പൈലറ്റുമാര്‍ സേനയിലില്ലെന്ന് വ്യക്തമാക്കി മാലദ്വീപ് പ്രതിരോധ മന്ത്രി; തുറന്നുപറച്ചില്‍ 76 സൈനികര്‍ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെ

ചൈന അനുകൂലിയായ മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതോടെയാണ് ഇന്‍ഡ്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണത്. മേയ് 10 നകം ഇന്‍ഡ്യന്‍ സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. 76 സൈനികരെ ഇതിനകം ഇന്ത്യ തിരിച്ചുവിളിച്ചു. മാലദ്വീപ് സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്‍ഡ്യന്‍ സൈനികര്‍ മാലദ്വീപില്‍ എത്തുന്നത്.

മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് നസീദ്, അബ്ദുല്ല യമീന്‍ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്‍ഡ്യ മാലദ്വീപിന് ഹെലികോപ്റ്ററുകള്‍ നല്‍കുന്നത്. മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്താണ് ഡോര്‍ണിയര്‍ യുദ്ധവിമാനം മാലദ്വീപിന് നല്‍കുന്നത്.

Keywords: News, World, President, Maldives, Mohamed Muizzu, Military Pilots, Capable, Flying Dornier, Helicopters, Donated, India, Defence Minister, Ghassan Maumoon, International News, Maldives military pilots not capable of flying Dornier and helicopters donated by India: Defence Minister Ghassan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia