എം എച്ച് മലേഷ്യന്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മുത്തശ്ശിയും

 


ADVERTISEMENT

ക്വാലലംപൂര്‍: (www.kvartha.com 19.07.2014) ഉക്രൈന്‍- റഷ്യന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ വിമതര്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത എം എച്ച് 17 മലേഷ്യന്‍ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ മുത്തശ്ശിയും പെടുന്നു.

മലേഷ്യന്‍ പ്രതിരോധമന്ത്രിയാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്.  നജീബ് റസാഖിന്റെ ഉമ്മയുടെ പിതാവിന്റെ രണ്ടാം ഭാര്യയായ സീതി അമീറ(83) യാണ്  വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

നജീബിന്റെ അനന്തരവന്‍ ഹിഷാമുദ്ദീന്‍ ഹുസൈന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അമീറ. ഇന്ത്യോന്വേഷന്‍ സ്വദേശിനിയായ സീതി അമീറ ഈദുല്‍ഫിതര്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജക്കാര്‍ത്തയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

എം എച്ച് മലേഷ്യന്‍  വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മുത്തശ്ശിയും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Malaysian Prime Minister Najib Razak’s step-grandmother killed on Flight MH17, Russia, Twitter, Message, Passengers, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia