'പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ തീരെ ചെറിയ രാജ്യമാണ്'; ഇന്ത്യയുടെ പാമോയില്‍ നിയന്ത്രണത്തില്‍ പ്രതികരണവുമായി മലേഷ്യന്‍ പ്രധാനമന്ത്രി

 



ക്വാലലംപൂര്‍: (www.kvartha.com 20.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ പാമോയില്‍ ഇറക്കുമതി രംഗത്ത് ഇന്ത്യ മലേഷ്യക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് മലേഷ്യയില്‍ നിന്നുളള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരണവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രംഗത്ത്.

'പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ തീരെ ചെറിയ രാജ്യമാണ്'; ഇന്ത്യയുടെ പാമോയില്‍ നിയന്ത്രണത്തില്‍ പ്രതികരണവുമായി മലേഷ്യന്‍ പ്രധാനമന്ത്രി

വ്യാപാര പ്രതികാര നടപടികളോടെ ഇന്ത്യ പാമോയില്‍ ബഹിഷ്‌കരിച്ചതിനോട് പ്രതികരിക്കാന്‍ ഞങ്ങള്‍ വളരെ ചെറിയ രാജ്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തെണ്ടേയിരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉപഭോക്തക്കാളായ ഇന്ത്യ അടുത്തിടെയാണ് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതായി തീരുമാനിച്ചത്. കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇത്.

ഇന്ത്യയുടെ തീരുമാനം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉല്‍പാദാക്കളായ മലേഷ്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മലേഷ്യയിലെ പാമോയില്‍ വ്യവസായത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Malaysia, Prime Minister, Import, Economy, Malaysian Prime Minister in Response to India's Palm Oil Control
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia