Obituary | അസുഖത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു
Mar 31, 2023, 15:54 IST
ലന്‍ഡന്‍: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു. വയനാട് സ്വദേശിനി അനു ബിജു (29) ആണ് യുകെയിലെ നോര്‍വിചില്‍ മരിച്ചത്. നോര്‍വിച് ജൂലിയന്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു. ആലപ്പുഴ സ്വദേശിയും നോര്‍വിചില്‍ തന്നെ നഴ്സുമായ ഭര്‍ത്താവ് ബിജുമോന്‍ ബേബിയുടെ വിസയില്‍ ഡിപന്‍ഡന്റ് ആയിട്ടാണ് അനു രണ്ടുവര്‍ഷം മുന്‍പ് യുകെയില്‍ എത്തുന്നത്.
രണ്ടുമാസം മുന്‍പാണ് അര്‍ബുദ രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. അതിനിടെയാണ് മരണം. രണ്ടു വയസുകാരനായ എയ്ഡനാണ് മകന്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.
വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ്, റൂബി ദമ്പതികളുടെ മകളാണ് അനു.
Keywords: Malayali nurse died in UK due to cancer, London, News, Dead, Dead Body, Malayalee, Nurse, World.
വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ്, റൂബി ദമ്പതികളുടെ മകളാണ് അനു.
Keywords: Malayali nurse died in UK due to cancer, London, News, Dead, Dead Body, Malayalee, Nurse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.