Obituary | അസുഖത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

 


ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) അസുഖത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു. വയനാട് സ്വദേശിനി അനു ബിജു (29) ആണ് യുകെയിലെ നോര്‍വിചില്‍ മരിച്ചത്. നോര്‍വിച് ജൂലിയന്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു. ആലപ്പുഴ സ്വദേശിയും നോര്‍വിചില്‍ തന്നെ നഴ്സുമായ ഭര്‍ത്താവ് ബിജുമോന്‍ ബേബിയുടെ വിസയില്‍ ഡിപന്‍ഡന്റ് ആയിട്ടാണ് അനു രണ്ടുവര്‍ഷം മുന്‍പ് യുകെയില്‍ എത്തുന്നത്.
Aster_MIMS

Obituary | അസുഖത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് യുകെയില്‍ മരിച്ചു

രണ്ടുമാസം മുന്‍പാണ് അര്‍ബുദ രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. അതിനിടെയാണ് മരണം. രണ്ടു വയസുകാരനായ എയ്ഡനാണ് മകന്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.

വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ്, റൂബി ദമ്പതികളുടെ മകളാണ് അനു.

Keywords:  Malayali nurse died in UK due to cancer, London, News, Dead, Dead Body, Malayalee, Nurse, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia