Obituary | ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന മലയാളി യുവതി പനി ബാധിച്ച് മരിച്ചു

 


വുര്‍സ്ബുര്‍ഗ്: (www.kvartha.com) ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന മലയാളി യുവതി പനി ബാധിച്ച് മരിച്ചു. ജര്‍മനിയിലെ വുര്‍സ്ബുര്‍ഗിനടുത്ത് ബാഡ്‌നൊയെസ്റ്റാട് റ്യോന്‍ ക്ലിനികില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍, അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് പുലര്‍ചെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യസമയത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം ലഭിച്ചിരുന്നുവെങ്കിലും രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭര്‍ത്താവ്: മമ്പള്ളിക്കുന്നേല്‍ സജി. പത്ത്, നാല് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു പെണ്‍മക്കളുണ്ട്.

Obituary | ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന മലയാളി യുവതി പനി ബാധിച്ച് മരിച്ചു

മാര്‍ച് ആറിനാണ് അനിമോള്‍ നഴ്‌സായി ബാഡ്‌നൊയെസ്റ്റാട് റ്യോന്‍ ക്ലിനികില്‍ ജോലിയില്‍ പ്രവേശിച്ചത്. അനിമോളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇവിടെയുള്ള മലയാളി സമൂഹം. നിരവധി മലയാളികള്‍ ഈ ക്ലിനികില്‍ ജോലി ചെയ്യുന്നുണ്ട്.

ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഏകദേശം 5000 ത്തോളം യൂറോ ആണ് ഇതിന് ചിലവ് വരുന്നത്. അതിനുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Keywords:  Malayali nurse died in Germany due to Fever, Germany, News, Dead Body, Obituary, Malayalee, Nurse, Fever, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia