Dead | യുകെയില്‍ മലയാളി നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാതാകാമെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കവന്ററി: (www.kvartha.com) യുകെയില്‍ മലയാളി മെയില്‍ നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുകെ കവന്ററി യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയ എം എസ് അരുണ്‍ (35) ആണു വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശിയാണ്. ബുധനാഴ്ച നൈറ്റ് ഡ്യൂടിക്ക് എത്തേണ്ട അരുണ്‍ സമയമായിട്ടും ഹോസ്പിറ്റലില്‍ എത്താതായതോടെ കവന്ററി യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

Dead | യുകെയില്‍ മലയാളി  നഴ്‌സിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചാതാകാമെന്ന് പൊലീസ്

തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു പൊലീസ് അന്വഷിച്ച് എത്തിയപ്പോഴാണ് അരുണിനെ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ ചെവിയില്‍ ഹെഡ്‌സെറ്റ് വച്ചു പാട്ട് കേള്‍ക്കുന്ന നിലയിലായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒന്നര വര്‍ഷം മുന്‍പാണു അരുണ്‍ കവന്ററിയില്‍ എത്തിയത്. നഴ്സായ ഭാര്യ ആര്യക്കും അരുണ്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഇതിന്റെ വിസ നടപടികള്‍ പുരോഗമിക്കവേയാണ് അരുണിന്റെ മരണം. കവന്ററി ഹോസ്പിറ്റലില്‍ ഐടിയു വിഭാഗത്തില്‍ നഴ്‌സ് ആയിരുന്നു അരുണ്‍.

സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കവന്ററി കേരള കമ്യൂണിറ്റി പ്രവര്‍ത്തകരും സുഹൃത്തുക്കളും ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്.

Keywords: Malayali male nurse found dead in UK, London, News, Dead Body, Nurse, Police, Hospital, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia