Dead | ഹജ്ജിനെത്തിയ മലയാളി തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവം നാട്ടിലേക്ക് മടങ്ങാനിരിക്കെ
Jul 3, 2023, 14:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മക്ക: (www.kvartha.com) ഹജ്ജിനെത്തിയ മലയാളി തീര്‍ഥാടകന്‍ ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്. ഹജ്ജ് നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മരണം സംഭവിച്ചത്. കിങ് ഫഹദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
വ്യാപാരിയായ അബ്ദുല്‍ അസീസ് പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്‌സ് ഉടമയാണ്. പുതിയവീട്ടില്‍ ഇബ്രാഹിം സുലൈമാനാണ് പിതാവ്. ഭാര്യ: ലൈല അസീസ്, മക്കള്‍: സുഹൈല അസീസ്, നബീല അസീസ്, മനല്‍ അസീസ്, അജ്മല്‍ അസീസ്. മരുമക്കള്‍: സജിന്‍ അസീസ്, സുഹൈബ് മുഹമ്മദ്.
Keywords: Malayali Haj pilgrim died at Jeddah airport, Mecca, News, Malayali Haj Pilgrim Died, Jeddah Airport, Dead Body, Mortuary, Obituary, Trader, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

