Killed | റിയാദില്‍ മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി കാരിപ്പംകുളം അശ് റഫ് (43) ആണ് മരിച്ചത്. എക്‌സിറ്റ് നാലിലുള്ള പാര്‍കില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഡ്രൈവറായ അശ്‌റഫ് പാര്‍കില്‍ വിശ്രമിക്കുന്നതിനിടെ പഴ്‌സും മൊബൈല്‍ ഫോണും മോഷ്ടിക്കാനെത്തിയ ആളെ തടയുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

Killed | റിയാദില്‍ മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

ഗുരുതരമായി പരുക്കേറ്റ അശ് റഫിനെ സഊദി ജര്‍മന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ചെ മരണം സംഭവിച്ചു. നേരത്തെ മൂന്ന് വര്‍ഷത്തോളം സഊദിയിലുണ്ടായിരുന്ന അശ് റഫ് ജോലി ഒഴിവാക്കി നാട്ടില്‍ പോയിരുന്നു. ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.

ആഫ്രികന്‍ വംശജനാണ് പ്രതി എന്നാണ് സൂചന. ഇസ്മാഈലിന്റെയും സുഹറയുടെയും മകനാണ് അശ് റഫ്. ഭാര്യ: ശഹാന. സഹോദരന്‍: ശനാബ്.

Keywords:  Malayali driver killed by robbers in Riyadh, Riyadh, News, Saudi Arabia, Killed, Robber, Attacked, Malayali, Hospital, Treatment, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia