Obituary | പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അസുഖത്തെ തുടര്‍ന്ന് യുകെയില്‍ മരിച്ചു

 


ലന്‍ഡന്‍: (KVARTHA) പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) അസുഖത്തെ തുടര്‍ന്ന് യുകെയില്‍ മരിച്ചു. ബ്രിടനിലെ ബെഡ് ഫോര്‍ഡ് ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ വച്ചായിരുന്നു മരണം. തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

ഇന്‍ഡ്യ, സഊദി അറേബ്യ, ദുബൈ, ബ്രിടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനകോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ ഷംസ് മൂപ്പന്‍ ബ്രിടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്. മക്കള്‍: ഡോ ഏബ്രഹാം തോമസ്, ഡോ ആലീസ് തോമസ്.

Obituary | പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അസുഖത്തെ തുടര്‍ന്ന് യുകെയില്‍ മരിച്ചുട്രിവാന്‍ഡ്രം മെഡികല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ ആനി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡികല്‍ കോളജില്‍ നിന്നും എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഡ്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിടനില്‍ ഗൈനകോളജി കണ്‍സള്‍ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Keywords:  Malayali doctor Annie Philip died in UK due to illness, London, News, Doctor, Died, Obituary, Cancer, Annie Philip, Gynecologist, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia