Died | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
Dec 8, 2023, 14:07 IST
റിയാദ്: (KVARTHA) താമസസ്ഥലത്ത് നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂര്‍ സൗത് അമര സ്വദേശി കെളപ്പില്‍ അബ്ദുല്‍ ശുകൂര്‍ (69) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് മലാസിലെ ഉബൈദ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരണം.
മൃതദേഹം ആശുപത്രിയുടെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിലെ സ്വകാര്യ കംപനിയില്‍ ജീവനക്കാരനാണ്. പിതാവ്: ഇമ്പിച്ചി (പരേതന്), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാര്‍: ബീഫാത്തു, നദീറ. മക്കള്‍: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂര്‍, മുസമ്മില്‍ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂര്‍, മുസമ്മില്‍ തിരൂരങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
Keywords: Malayali died in Riyad due to Heart Attack, Riyadh, News, Malayali Died, Hospital, Dead Body, Mortuary, Hospital, Family, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.