Malala Yousafzai | ഭര്‍ത്താവിന്റെ മുഷിഞ്ഞ സോക്‌സ് സോഫയില്‍ കണ്ടപ്പോള്‍ മലാല യൂസുഫ് സായി ചെയ്തത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) നോബല്‍ സമ്മാന ജേതാവും പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായിയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ വിവാഹാനന്തര ജീവിതത്തെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു ട്വീറ്റാണ് മലാല പങ്കുവെച്ചിരിക്കുന്നത്. അതിന് ഭര്‍ത്താവ് നല്‍കുന്ന മറുപടിയും കയ്യടി നേടി.

പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് മാനേജരായ അസര്‍ മാലികിനെയാണ് 25കാരിയായ മലാല വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ മുഷിഞ്ഞ സോക്‌സ് സോഫയില്‍ കണ്ടപ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നാണ് മലാല ട്വീറ്റില്‍ പറയുന്നത്.

Malala Yousafzai | ഭര്‍ത്താവിന്റെ മുഷിഞ്ഞ സോക്‌സ് സോഫയില്‍ കണ്ടപ്പോള്‍ മലാല യൂസുഫ് സായി ചെയ്തത്

'സോഫയില്‍ സോക്‌സ് കണ്ടപ്പോള്‍ ഞാന്‍ അസറിനോട് അത് അദ്ദേഹത്തിന്റെതാണോ എന്നു തിരക്കി. അത് അഴുക്കു നിറഞ്ഞതാണെന്ന് അസര്‍ പറഞ്ഞപ്പോള്‍ ഞാനത് വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു'-എന്നാണ് മലാല കുറിച്ചത്.

ഇതിനു മറുപടിയായി മുഷിഞ്ഞ സോക്‌സുകള്‍ സോഫയില്‍ കണ്ടാല്‍ എന്തുചെയ്യണം? അത് അലക്കാനുള്ള വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റണം, അല്ലെങ്കില്‍ വേസ്റ്റ് ബിന്നിലേക്ക് എറിയണം, എന്നിങ്ങനെയുള്ള രസകരമായ കുറിപ്പാണ് അസര്‍ പങ്കുവെച്ചത്. ബോയ്ഫ്രന്‍ഡിനോട് ചോദിക്കൂ എന്ന ഹാഷ്ടാഗോട് കൂടിയാണ് അസര്‍ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് നിരവധി ലൈകും പ്രതികരണവുമാണ് ലഭിച്ചത്. പലരും മലാലയുടെ നീക്കത്തെ പ്രശംസിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് സ്വാഗതം എന്നാണ് ഒരാള്‍ കുറിച്ചത്. വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് മലാലയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് മറ്റൊരാള്‍ കുറിച്ചു.

Keywords: Malala Yousafzai's Savage Move On Seeing Husband's Dirty Socks, London, News, Twitter, Cricket, Social Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script