Renju Renjimar | പാസ്‌പോര്‍ടില്‍ കൃത്രിമം നടത്തിയെന്ന് ആരോപണം; ദുബൈ വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍, വീഡിയോ
Oct 13, 2022, 12:00 IST
ADVERTISEMENT
ദുബൈ: (www.kvartha.com) വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേകപ് ആര്‍ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്‌പോര്‍ടില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോര്‍ട് ചെയ്യാനായിരുന്നു ശ്രമമെന്നും അഭിഭാഷകരും ഇന്‍ഡ്യന്‍ കോന്‍സിലേറ്റിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കാനായതെന്നും രഞ്ജു രഞ്ജിമാര്‍ ഫേസ്ബുകിലൂടെ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
പഴയ പാസ്‌പോര്‍ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം പലതവണ ദുബൈയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷന്‍ പരിശോധനയിലാണ് സിസ്റ്റത്തില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടത്. ഇതോടെ പാസ്‌പോര്‍ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയത്തില്‍ ഡിപോര്‍ട് ചെയ്യാനായി നീക്കം.
എന്നാല്‍, ദുബൈയില്‍ സ്വന്തം സംരംഭത്തിന്റെ കാര്യത്തിനെത്തിയ രഞ്ജു തിരിച്ചുപോകാന്‍ തയാറാകാതെ സുഹൃത്തുക്കളുടെ സഹായത്തോടെ അധികൃതരെ കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇന്‍ഡ്യന്‍ കോന്‍സുലേറ്റും ദുബൈ ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും ഇടപെട്ടതോടെ ദുബായില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് ഫേസ്ബുകിലൂടെ അനുഭവം പങ്കിട്ടത്. തന്റെ സമൂഹത്തില്‍നിന്നുള്ളവര്‍ക്ക് ദുബൈയില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്ന പ്രത്യാശയും ഫേസ്ബുകിലൂടെ അവര്‍ പങ്കുവച്ചു.
Keywords: News,World,international,Dubai,Social-Media,Facebook,Airport,Top-Headlines, Make up artist Renju Renjimar stucks at Dubai airport for long 30 hours
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

