വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വന്നു, ഒരു പിഴവും വരുത്തരുത്, ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും- ലോകാരോഗ്യ സംഘടന

 


ജനീവ: (www.kvartha.com 23.04.2020) ലോകരാഷ്ട്രങ്ങളെല്ലാം കൊറോണ വൈറസിന്റെ പിടിയില്‍ അമരുമ്പോള്‍ കൊവിഡ് രോഗത്തിനു കാരണമായ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ബുധനാഴ്ച നടന്ന വിര്‍ച്ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് മുന്നറിയിപ്പ് നല്‍കിയത്.

കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്‌കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്നും ടെഡ്രോസ് പറഞ്ഞു.

വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വന്നു, ഒരു പിഴവും വരുത്തരുത്, ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും- ലോകാരോഗ്യ സംഘടന

പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്നിരുന്നെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെയെല്ലാം ടെഡ്രോസ് തള്ളിക്കളഞ്ഞു.

'പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ടെഡ്രോസ് പറഞ്ഞു. മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും', ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, World, international, WHO, corona, America, Africa, Health, Make No Mistake, Virus Will Be With Us For Long Time, says WHO Head 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia