അലാസ്‌കയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി തിരമാലകള്‍ രൂപപ്പെട്ടതായി റിപോര്‍ട്ട്
Oct 20, 2020, 10:31 IST
ADVERTISEMENT
ലോസ് ഏഞ്ചല്‍സ്: (www.kvartha.com 20.10.2020) അലാസ്‌കയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ ചെറിയ സുനാമി തിരമാലകള്‍ ഉണ്ടായതായും റിപോര്‍ട്ട്. നാശനഷ്ടമുണ്ടായതായി വിവരങ്ങള്‍ ഇല്ല. തിങ്കളാഴ്ച പ്രാദേശിക സമയം 1.54നാണ് ഭൂചലനമുണ്ടായത്.

സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ അകലെ 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. രണ്ട് അടി ഉയരത്തിലുള്ള തിരമാലകളാണ് ഉണ്ടായതെന്നും റിപോര്‍ട്ടുകള്‍. അഞ്ചിന് മുകളില്‍ തീവ്രതയുള്ള തുടര്‍ചലനങ്ങള്‍ ഉണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു.
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ കിഴക്കന്‍ തീരമേഖലയിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അലാസ്‌ക, പെനിന്‍സുല എന്നിവിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.