റനില്‍ വിക്രമ സിംഗെ രാജിവെച്ചു; മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രി

 


കൊളംബോ: (www.kvartha.com 21.11.2019) മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകും. റനില്‍ വിക്രമ സിംഗെ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് മഹിന്ദ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് വിക്രമ സിംഗെയുടെ രാജി. അദ്ദേഹം വ്യാഴാഴ്ച സ്ഥാനമൊഴിയും.

രാ​ഷ്ട്ര​പ​തി​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​റ​നി​ൽ​ ​വി​ക്ര​മ​സിം​ഗെ​യു​ടെ​ ​യു​ണൈ​റ്റ​ഡ് ​നാ​ഷ​ണ​ൽ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​സ​ഖ്യ​ത്തി​ന്റെ​ ​സ്ഥാ​നാ​ർ​ഥി​ ​സ​ജി​ത് ​പ്രേ​മ​ദാ​സ​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ശ്രീ​ല​ങ്ക​ ​പൊ​തു​ജ​ന​ ​പെ​രു​മ​ന​ ​പാ​ർ​ട്ടി​ ​(​എ​സ്.​എ​ൽ.​പി.​പി​)​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​മു​ൻ​ ​പ്ര​തി​രോ​ധ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ഗോ​ത​ബ​യ​ ​രാ​ജ​പ​ക്സെ​യ്ക്കാ​യി​രു​ന്നു​ ​ഇ​ക്ക​ഴി​ഞ്ഞ​ 17​ന് ​ന​ട​ന്ന​ ​പ്ര​സി​ഡ​ന്റ് ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യം.​

റനില്‍ വിക്രമ സിംഗെ രാജിവെച്ചു; മഹിന്ദ രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രി

52.25​ ​ശ​ത​മാ​നം​ ​വോ​ട്ടു​ക​ൾ​ ​നേ​ടി​യാ​ണ് ​സ​ജി​ത് ​പ്രേ​മ​ദാ​സ​യെ​ ​ഗോ​ത​ബ​യ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​മ​ഹി​ന്ദ​ ​രാ​ജ​പ​ക്സെ​യു​ടെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​നാ​ണ് ​ഗോ​ത​ബ​യ.​ ​തി​ങ്ക​ളാ​ഴ്ച​ ​അ​ദ്ദേ​ഹം​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​റ്റി​രു​ന്നു.

തെര​ഞ്ഞെ​ടു​പ്പു​ ​ഫ​ലം​ ​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​ ​റ​നി​ൽ​ ​വി​ക്ര​മ​സിം​ഗെ​ ​രാ​ജി​വ​യ്ക്കു​മെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​അ​ധി​കാ​ര​മൊ​ഴി​യാ​ൻ​ ​വി​ക്ര​മ​സിം​ഗെ​യ്ക്കു​മേ​ൽ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ​സൂ​ച​ന.​ ​ഗോ​ത​ബ​യ​ ​രാ​ജ​പ​ക്സെ​യു​മാ​യി​ ​ചൊ​വ്വാ​ഴ്ച​ ​വി​ക്ര​മ​സിം​ഗെ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.​ 2020​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​പൊ​തു​ ​തെ​ര​ഞ്ഞെ​ടു​പ്പു​ ​വ​രെ​ ​ഗോ​ത​ബ​യ,​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് ​വി​വ​രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mahinda Rajapaksa to be Sri Lanka Prime Minister, Srilanka, Colombo, News, Politics, Trending, Prime Minister, President, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia