Double Euthanasia | മരണത്തിലും ഒരുമിച്ച്; 93-ാം വയസ്സില്‍ കൈകോര്‍ത്ത് പിടിച്ച് ദയാവധത്തിന് വിധേയരായി നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റും, ഭാര്യ യുജെനി വാന്‍ ആഗ്റ്റും

 


ആംസ്റ്റര്‍ഡാം: (KVARTHA) നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റും ഭാര്യ യുജെനി വാന്‍ ആഗ്റ്റും ദയാവധത്തിനു വിധേയരായി. ഇരുവരും കൈകോര്‍ത്തു പിടിച്ചാണു മരണം വരിച്ചതെന്ന് ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന ദ റൈറ്റ്‌സ് ഫോറം അറിയിച്ചു.

93-ാം വയസ്സിലാണ് ഇരുവരും ദയാവധത്തിന് വിധേയരായത്. 1977 മുതല്‍ 1982 വരെ അഞ്ചു വര്‍ഷം നെതര്‍ലന്‍ഡ്‌സിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാന്‍. ഫെബ്രുവരി അഞ്ചിനാണു ദയാവധം നടപ്പാക്കിയതെന്നും നിജ്‌മെഗന്‍ എന്ന നെതര്‍ലാന്‍ഡ്‌സിലെ കിഴക്കന്‍ നഗരത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നതായുമുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.

Double Euthanasia | മരണത്തിലും ഒരുമിച്ച്; 93-ാം വയസ്സില്‍ കൈകോര്‍ത്ത് പിടിച്ച് ദയാവധത്തിന് വിധേയരായി നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റും, ഭാര്യ യുജെനി വാന്‍ ആഗ്റ്റും

ഫലസ്തീന്‍ അനുകൂല നിലപാടുകളാണ് ഡ്രൈസ് വാനിനെ ഡച് രാഷ്ട്രീയത്തില്‍ നിന്നും തുടച്ചുനീക്കിയത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ നേതാവായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പുരോഗമനവാദിയായി. 2019ല്‍ പ്രസംഗത്തിനിടെ മസ്തിഷ്‌ക രക്തസ്രാവമുണ്ടായ ഡ്രൈസ് വാന് പിന്നീട് ഇതില്‍ നിന്നും മുക്തനാകാന്‍ സാധിച്ചിരുന്നില്ല.

അവസാനസമയത്തു ഡ്രൈസ് വാനും ഭാര്യയും വളരെ അവശതയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. 2002 മുതല്‍ നെതര്‍ലന്‍ഡ്‌സില്‍ ദയാവധം നിയമാനുസൃതമാണ്. ഒരു വര്‍ഷം ആയിരം പേരെങ്കിലും ദയാവധത്തിനു വിധേയരാകുന്നുണ്ട്. ദമ്പതികള്‍ ഒരുമിച്ചു ദയാവധം തിരഞ്ഞെടുക്കുന്ന പ്രവണതയും രാജ്യത്തു കൂടുന്നുണ്ട്. കഴിഞ്ഞവര്‍ഷം അമ്പതോളം ദമ്പതികളാണ് ദയാവധത്തിനു വിധേയരായത്.

Keywords: Love Beyond Death: Netherland's ex-PM, his wife die holding hands in a rare double Euthanasia, Netherland, News, Politics, Double Euthanasia, Netherland's Ex-PM, Wife Dead, Couple, Report, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia