Marriage | 28കാരനായ ഓടോമെകാനിക് വിവാഹം കഴിച്ചത് 83കാരിയെ; 6 വര്‍ഷം മുന്‍പുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറിയെന്ന് വെളിപ്പെടുത്തല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) 28കാരനായ ഓടോമെകാനിക് വിവാഹം കഴിച്ചത് 83കാരിയെ. ആറു വര്‍ഷം മുന്‍പുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പുരുഷ സുഹൃത്തിനെ വിവാഹം ചെയ്യാനായി പാകിസ്താനിലെ ഹഫീസാബാദിലേക്ക് പറന്നെത്തുകയായിരുന്നു പോളണ്ടുകാരിയായ വധു. ഹാഫിസ് മുഹമ്മദ് നദീം എന്ന യുവാവാണ് ബന്ധുക്കളുടെ ആശീര്‍വാദത്തോടെ ബ്രോമ എന്ന പോളണ്ട് സ്വദേശിയായ വനിതയെ വിവാഹം കഴിച്ചത്.
Aster mims 04/11/2022

Marriage | 28കാരനായ ഓടോമെകാനിക് വിവാഹം കഴിച്ചത് 83കാരിയെ; 6 വര്‍ഷം മുന്‍പുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറിയെന്ന് വെളിപ്പെടുത്തല്‍

പ്രണയത്തിലായ ഇവര്‍ ഇരു വീട്ടുകാരുടേയും സമ്മതത്തിനായി ഇത്രയും കാലം കാത്തിരിക്കുകയായിരുന്നു. പരമ്പരാഗത വിവാഹ ചടങ്ങില്‍ കണ്ടുമുട്ടുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

കൈകളില്‍ ഹെന്ന അണിഞ്ഞ് ചുവന്ന പരമ്പരാഗത വസ്ത്രം അണിഞ്ഞെത്തിയ ബ്രോമയ്ക്ക് മെഹര്‍ നല്‍കി സ്വീകരിച്ച ശേഷമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നദീം ബ്രോമയുമായി പ്രണയത്തില്‍ ആയിരുന്നില്ലെങ്കില്‍ ബന്ധുവായ യുവതിയുമായി യുവാവിന്റെ വിവാഹം നടന്നേനെയെന്ന് ബന്ധുക്കള്‍ പറയുന്നു. വധുവരന്മാരുടെ പ്രായ വ്യത്യാസമാണ് ഇരു കുടുംബത്തിന്റെയും അനുമതിക്ക് കാലതാമസമുണ്ടാക്കിയതെന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറില്‍ മസായി ഗോത്രവംശജനായ യുവാവിനെ വിവാഹം ചെയ്യാനായി 14400 കിലോമീറ്ററാണ് ഒരു വനിത സഞ്ചരിച്ചത്. 2017 ഒക്ടോബറില്‍ മകളുമൊത്ത് ടാന്‍സാനിയ സന്ദര്‍ശനം നടത്തുമ്പോഴാണ് ഇവര്‍ മസായി ഗോത്ര വംശജനായ യുവാവിനെ പരിചയപ്പെടുന്നത്. 60 കാരിയായ ദിബോറ ബാബു എന്ന വനിതയാണ് തന്നേക്കാള്‍ 30വയസ് കുറവുള്ള മസായി യുവാവിനെ വിവാഹം ചെയ്തത്.


Marriage | 28കാരനായ ഓടോമെകാനിക് വിവാഹം കഴിച്ചത് 83കാരിയെ; 6 വര്‍ഷം മുന്‍പുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറിയെന്ന് വെളിപ്പെടുത്തല്‍

സമാനമായ മറ്റൊരു സംഭവത്തില്‍ 78 കാരനായ ഫിലിപൈന്‍ സ്വദേശി 18കാരിയെ വിവാഹം ചെയ്തിരുന്നു. കര്‍ഷകനായിരുന്ന 78കാരനാണ് ഹലിമാ അബ്ദുല്ലയെന്ന 18കാരിയെ വിവാഹം ചെയ്തത്. ഹലിമയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു കല്യാണ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 78കാരന്റെ ആദ്യ വിവാഹം കൂടിയായിരുന്നു ഇത്. ഓഗസ്റ്റ് 25നായിരുന്നു ഈ വിവാഹം.

Keywords:  Love Beyond Borders: 83-year-old Polish woman travels to Pakistan to marry 28-year-old auto mechanic, Islamabad, News, Marriage, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia