ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ വൻ മോഷണം; നെപ്പോളിയൻ്റെ ആഭരണശേഖരത്തിലെ 9 വസ്‌തുക്കൾ നഷ്ടമായി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മോഷണം നടന്നതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തി സ്ഥിരീകരിച്ചു.
● മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് അതിസാഹസിക മോഷണം നടത്തിയത്.
● നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച ലിഫ്റ്റ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
● അപ്പോളോ ഗാലറിയിലെ ജനൽ തകർത്താണ് മോഷ്‌ടാക്കൾ ആഭരണങ്ങൾ കവർന്നത്.
● മോഷണം നടന്നതിന് പിന്നാലെ മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചു; ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
● മോഷ്ടാക്കൾ ഏഴ് മിനിറ്റിനുള്ളിൽ മോട്ടോർ സ്കൂട്ടറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
പാരീസ്: (KVARTHA) ഫ്രാൻസിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ്റെ ആഭരണശേഖരത്തിൽ ഉൾപ്പെട്ട ഒൻപത് വിലമതിക്കാനാവാത്ത വസ്‌തുക്കൾ മോഷണം പോയതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തി സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്രിലാണ് മൊണാലിസയുടെ ചിത്രവും വീനസ് ഡി മൈലോ പ്രതിമയുമടക്കം മുപ്പത്തി മൂവായിരത്തിലധികം അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 9.30നാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ട്. മ്യൂസിയത്തിന് സമീപത്തായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിലാണ് മോഷണം നടന്നതെന്നാണ് സംശയം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. സെൻ നദിക്ക് അഭിമുഖമായുള്ള, നിലവിൽ നിർമ്മാണം നടക്കുന്ന ഭാഗത്തൂടെയാണ് മോഷ്‌ടാക്കൾ മ്യൂസിയത്തിൽ കയറിയത്. കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച ഗുഡ് ലിഫ്റ്റി (ചരക്കുകൾ കൊണ്ടുപോകുന്ന ഏണി) ലൂടെയോ, ഫയർ എഞ്ചിനിലൊക്കെ കാണുന്നതുപോലുള്ള നീളമുള്ള ഏണി ഉപയോഗിച്ചോ ആണ് പ്രതികൾ അകത്ത് കടന്നതെന്നാണ് വിവരം.
അപ്പോളോ ഗാലറിയിൽ അതിക്രമം
മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയൻ്റെയും ചക്രവർത്തിനിയുടെയും ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. അകത്ത് കടന്ന മോഷ്ടാക്കൾ അപ്പോളോ ഗാലറിയിലെ ജനൽച്ചില്ലുകൾ തകർക്കുകയായിരുന്നു. ചെറിയ ചെയിൻ സോകളുമായി (Chain Saws) എത്തിയ മോഷ്ടാക്കൾ ആഭരണങ്ങളുമായി ഏഴ് മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. മോഷണത്തിന് ശേഷം ഇവർ മോട്ടോർ സ്കൂട്ടറിലാണ് കടന്നുകളഞ്ഞതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും നേരെ ആക്രമണം ഉണ്ടായിട്ടില്ല.
മ്യൂസിയം തുറന്നപ്പോൾ കവർച്ച നടന്നതായി അറിഞ്ഞുവെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും സാംസ്കാരിക മന്ത്രി റാഷിദ ദാത്തി വ്യക്തമാക്കി. 'അസാധാരണമായ കാരണങ്ങളാൽ' മ്യൂസിയം അടച്ചുവെന്നാണ് അധികൃതർ ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മോഷണ വിവരം പുറത്തുവന്നതോടെ ഫ്രഞ്ച് പൊലീസ് മ്യൂസിയം സീൽ ചെയ്യുകയും മ്യൂസിയത്തിന് മുമ്പിലെ നദീതീരത്തിന് സമീപത്തൂടിയുള്ള റോഡുകൾ അടക്കുകയും ചെയ്തിട്ടുണ്ട്.
നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത നിധികൾ
എന്തൊക്കെയാണ് നഷ്ടപ്പെട്ടത് എന്നതിൻ്റെ വ്യക്തമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള വിലമതിക്കാനാവാത്ത സാമഗ്രികളാണ് നഷ്ടമായതെന്ന് ഫ്രഞ്ച് സർക്കാർ പ്രതികരിച്ചിട്ടുണ്ട്. മോഷണത്തിൻ്റെ വ്യാപ്‌തി നിർണ്ണയിക്കാനും ഇതിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണ്.
പാരീസ് നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൂവ്ര് മ്യൂസിയം ലൂയി പതിനാലാമൻ രാജാവിൻ്റെ കാലത്ത് പണികഴിപ്പിച്ച ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരമായിരുന്നു. ലുവറിൽ മുമ്പ് 1911-ൽ മൊണാലിസ ചിത്രവും, 1983-ൽ മറ്റ് അമൂല്യ വസ്‌തുക്കളും മോഷണം പോയിരുന്നു. ഈ മോഷണങ്ങൾക്ക് ശേഷം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടും വീണ്ടും മോഷണം നടന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മ്യൂസിയങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായങ്ങൾ പങ്കിടുക.
Article Summary: Nine jewels of Napoleon were stolen from the Louvre Museum, Paris, by three masked robbers using a lift.
#LouvreRobbery #NapoleonJewels #Paris #MuseumTheft #RachidaDati #FrenchPolice