Louise Glück | അമേരികന്‍ കവിയും സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ ലൂയിസ് ഗ്ലിക് അന്തരിച്ചു
Oct 14, 2023, 12:42 IST
വാഷിങ്ടന്‍: (KVARTHA) സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനജേതാവും പ്രശസ്ത അമേരികന്‍ കവിയുമായ ലൂയിസ് ഗ്ലിക് അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദ ചികിത്സയിലായിരുന്നു. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
നൊബേല്‍ സമ്മാനം കൂടാതെ, 1993ല്‍ പുലിറ്റ്സര്‍ പ്രൈസ്, 2015 ല്‍ നാഷനല്‍ ഹ്യുമാനിറ്റീസ് മെഡല്‍, ബോളിംഗന്‍ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരികന്‍ അകാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്, അമേരികന്‍ അകാഡമി ഓഫ് പൊയറ്റ്‌സ് എന്നിവയിലും അംഗമായിരുന്നു. ബാല്യകാലത്തെ ഒറ്റപ്പെടല്‍ പിന്നീട് അവരുടെ കവിതയില്‍ അനുരണനം കണ്ടെത്തുന്ന വിഷയമായി മാറി.
1943ല്‍ ഏപ്രില്‍ 22-ന് ന്യൂയോര്‍ക് സിറ്റിയിലാണ് ഗ്ലിക് ജനിച്ചത്. മാതാപിതാക്കളായ ഡാനിയേലിനും ബിയാട്രിസിനുമൊപ്പം ഒരു ജൂത കുടുംബത്തിലാണ് ഗ്ലിക് വളര്‍ന്നത്. ഒരു കവിയെന്ന നിലയില്‍ ഗ്ലികിന്റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. സാറാ ലോറന്‍സ് കോളജിലാണ് പഠനം.
കവി സ്റ്റാന്‍ലി കുനിറ്റ്സിന്റെ ശിഷ്യയായിരുന്നു ഗ്ലിക്. കുനിറ്റ്സിന്റെ മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും ഗ്ലികിന്റെ കാവ്യാത്മക ശബ്ദത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. എമിലി ഡികിന്‍സണ്‍, സില്‍വിയ പ്ലാത്ത്, ടി എസ് എലിയറ്റ് എന്നിവരുടെ കവിതകള്‍ ഗ്ലികിന്റെ പ്രിയപ്പെട്ടവയായത് ആ കാലഘട്ടത്തിലാണ്.
Keywords: News, World, World-News, Obituary, Obituary-News, Louise Glück, Poet, US News, America, Washington News, Nobel Laureate, Died, Cambridge, Massachusetts, Pulitzer Prize, Bollingen Prize, Wallace Stevens Award, National Book Award, National Humanities Medal, Louise Glück, poet and Nobel laureate, dies at 80.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.