SWISS-TOWER 24/07/2023

China hotel | അഫ്ഗാനിസ്താനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോടെല്‍ സായുധസംഘം പിടിച്ചെടുത്തതായും ബന്ദികളാക്കിയതായും റിപോര്‍ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോടെല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപോര്‍ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോടെലിലാണ് സംഭവം. ഹോടെലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയതായും റിപോര്‍ടുണ്ട്. ഹോടെലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

China hotel | അഫ്ഗാനിസ്താനില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോടെല്‍ സായുധസംഘം പിടിച്ചെടുത്തതായും ബന്ദികളാക്കിയതായും റിപോര്‍ട്

അഫ്ഗാനിസ്താനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള സ്ഥലമാണ് കാബൂള്‍ ലോങ്ഗന്‍ ഹോടെല്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് പാകിസ്താനില്‍ നിന്നുള്ള താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ടു ചെയ്തു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും സ്ഥിരീകരണമുണ്ട്.

അതേസമയം ഹോടെലില്‍ എത്രപേര്‍ ബന്ദികളായിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നും വ്യക്തമല്ല. അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം ആക്രമണങ്ങളോ സ്ഫോടനങ്ങളോ അഫ്ഗാനിസ്താനില്‍ നടന്നിട്ടില്ല.

അഫ്ഗാനിസ്താനുമായി 76 കിമീ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. താലിബാന്‍ ഭരണകൂടത്തെ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും ചൈന ഇപ്പോഴും അഫ്ഗാനുമായി നയതന്ത്ര ബന്ധം തുടരുന്നുണ്ട്.

അഫ്ഗാനിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുര്‍ വിഘടനവാദികളുടെ കേന്ദ്രങ്ങളായി മാറുമോ എന്നത് ചൈനയുടെ പ്രധാന ആശങ്കകളിലൊന്നാണ്. എങ്കിലും അതിന് അനുവദിക്കില്ലെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിന് പകരമായി സാമ്പത്തിക പിന്തുണയും അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനുള്ള നിക്ഷേപങ്ങളുമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്.

Keywords: Loud blast, shots heard near China hotel in Afghan capital, Kabul, News, Hotel, Visitors, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia