15 സെന്റീമീറ്റര്‍ വലിപ്പമുള്ള തലയോട്ടി, വലിയ കണ്‍കുഴി, 10 വാരിയെല്ലുകള്‍: നിഗൂഢതകള്‍ ഉളവാക്കുന്ന അസ്ഥികൂടം അന്യഗ്രഹ ജീവിയുടേതോ?
Oct 29, 2019, 13:25 IST
സാന്റിയാഗോ: (www.kvartha.com 29.10.2019) 2003ല്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ നിന്നും ഒരു അസ്ഥികൂടം കണ്ടെത്തുകയുണ്ടായി.
ശാസ്ത്രലോകത്തെ മുഴുവന്‍ വട്ടം ചുറ്റിക്കുന്ന കണ്ടാല്‍ മനുഷ്യരൂപമുള്ള ഈ അസ്ഥികൂടത്തിന്റെ പേരാണ് 'അറ്റ '. വെറും 15 സെന്റീമീറ്റര്‍ ( 6 ഇഞ്ച് ) മാത്രമാണ് ഇതിന്റെ വലിപ്പം. ഇത്രയും ചെറിയ മനുഷ്യനോ എന്ന ആകാംഷ നിറഞ്ഞ ചോദ്യം തന്നെയാണ് ഇന്നും വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിക്കുന്നത്. ഈ അസ്ഥികൂടം ഒരു മനുഷ്യന്റേത് തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിക്കുമ്പോള്‍ അന്യഗ്രഹ ജീവിയുടേതാണെന്ന് മറ്റുചിലര്‍.
സാധാരണ മനുഷ്യരില്‍ 12 വാരിയെല്ലുകളാണ് ഉള്ളത്. എന്നാല്‍, അറ്റയ്ക്ക് 10 എണ്ണമേയുള്ളൂ. പല്ലുകളുടെ സാന്നിദ്ധ്യവും നീണ്ട് വലിയ തലയോട്ടിയും വലിയ കണ്‍കുഴികളുമെല്ലാം ചൂണ്ടിക്കാട്ടി ഇതൊരു മനുഷ്യനല്ലെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഡി എന്‍ എ പരിശോധനകളിലൂടെ ഗവേഷകര്‍ ഈ വാദത്തെ പാടേ തള്ളുന്നു.
സൗത്ത് അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ ജീവിച്ചിരുന്ന ആറിനും എട്ടിനും ഇടയില്‍ പ്രായമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേതാണ് ഈ അസ്ഥികൂടമെന്നാണ് നിഗമനം. സങ്കീര്‍ണമായ ജനിതക വൈകല്യമാണ് കുട്ടി ചെറുതായി പോകാന്‍ കാരണമെന്ന് പറയുന്നത്. അജ്ഞാതമായ ഒരു ജനിതക രോഗം ഈ കുട്ടിയെ ബാധിച്ചിരുന്നുവെന്ന് അസ്ഥികൂടത്തിന്റെ എല്ലുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതായും പറയപ്പെടുന്നു. അതേസമയം, 40 വര്‍ഷത്തില്‍ കൂടുതല്‍ അസ്ഥികൂടത്തിന് പഴക്കം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും വെറും 15 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള അറ്റയെ മനുഷ്യനായി അംഗീകരിക്കുന്നതില്‍ തര്‍ക്കം തുടരുമ്പോള്‍ ഇന്നും ഇതിനെക്കുറിച്ചുള്ള നിഗൂഡതകള്‍ ബാക്കിയാവുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ശാസ്ത്രലോകത്തെ മുഴുവന്‍ വട്ടം ചുറ്റിക്കുന്ന കണ്ടാല്‍ മനുഷ്യരൂപമുള്ള ഈ അസ്ഥികൂടത്തിന്റെ പേരാണ് 'അറ്റ '. വെറും 15 സെന്റീമീറ്റര്‍ ( 6 ഇഞ്ച് ) മാത്രമാണ് ഇതിന്റെ വലിപ്പം. ഇത്രയും ചെറിയ മനുഷ്യനോ എന്ന ആകാംഷ നിറഞ്ഞ ചോദ്യം തന്നെയാണ് ഇന്നും വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിക്കുന്നത്. ഈ അസ്ഥികൂടം ഒരു മനുഷ്യന്റേത് തന്നെയെന്ന് ഗവേഷകര്‍ ഉറപ്പിക്കുമ്പോള്‍ അന്യഗ്രഹ ജീവിയുടേതാണെന്ന് മറ്റുചിലര്‍.
സാധാരണ മനുഷ്യരില്‍ 12 വാരിയെല്ലുകളാണ് ഉള്ളത്. എന്നാല്‍, അറ്റയ്ക്ക് 10 എണ്ണമേയുള്ളൂ. പല്ലുകളുടെ സാന്നിദ്ധ്യവും നീണ്ട് വലിയ തലയോട്ടിയും വലിയ കണ്‍കുഴികളുമെല്ലാം ചൂണ്ടിക്കാട്ടി ഇതൊരു മനുഷ്യനല്ലെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍, ഡി എന്‍ എ പരിശോധനകളിലൂടെ ഗവേഷകര്‍ ഈ വാദത്തെ പാടേ തള്ളുന്നു.
സൗത്ത് അമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ ജീവിച്ചിരുന്ന ആറിനും എട്ടിനും ഇടയില്‍ പ്രായമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേതാണ് ഈ അസ്ഥികൂടമെന്നാണ് നിഗമനം. സങ്കീര്‍ണമായ ജനിതക വൈകല്യമാണ് കുട്ടി ചെറുതായി പോകാന്‍ കാരണമെന്ന് പറയുന്നത്. അജ്ഞാതമായ ഒരു ജനിതക രോഗം ഈ കുട്ടിയെ ബാധിച്ചിരുന്നുവെന്ന് അസ്ഥികൂടത്തിന്റെ എല്ലുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതായും പറയപ്പെടുന്നു. അതേസമയം, 40 വര്‍ഷത്തില്‍ കൂടുതല്‍ അസ്ഥികൂടത്തിന് പഴക്കം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും വെറും 15 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള അറ്റയെ മനുഷ്യനായി അംഗീകരിക്കുന്നതില്‍ തര്‍ക്കം തുടരുമ്പോള്‍ ഇന്നും ഇതിനെക്കുറിച്ചുള്ള നിഗൂഡതകള്‍ ബാക്കിയാവുന്നു.
Keywords: News, World, Researchers, Girl, Skeleton,South America, Alien Creature, DNA, LONG SKILLS, LARGE EYES: 10 Is this skeleton of Ribs the Size of an Alien Creature?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.