Study | ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡുമായി ബന്ധപ്പെട്ട 'ഓർമക്കുറവ്' ലക്ഷണം 10 വയസ് പ്രായമാകുന്നതിന് തുല്യമാണെന്ന് ഗവേഷകർ; ഞെട്ടിക്കുന്ന പഠനം പുറത്ത്

 


ലണ്ടൻ: (www.kvartha.com) ദീർഘകാല കോവിഡുമായി ബന്ധപ്പെട്ട 'ഓർമക്കുറവ്' ലക്ഷണം 10 വയസ് പ്രായമാകുന്നതിന് തുല്യമാണെന്ന് ഗവേഷകരുടെ കണ്ടെത്തൽ. ലണ്ടനിലെ കിംഗ്‌സ് കോളജ് നടത്തിയ പഠനത്തിൽ, ഓർമക്കുറവും കോവിഡ് -19 ന്റെ സ്വാധീനവുമാണ് പരിശോധിച്ചത്. മൂന്ന് മാസത്തിലധികം രോഗലക്ഷണങ്ങളുള്ള വ്യക്തികളിൽ ഓർമക്കുറവ്‌ ഏറ്റവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാൻസെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്.

Study | ദീർഘകാലം നീണ്ടുനിൽക്കുന്ന കോവിഡുമായി ബന്ധപ്പെട്ട 'ഓർമക്കുറവ്' ലക്ഷണം 10 വയസ് പ്രായമാകുന്നതിന് തുല്യമാണെന്ന് ഗവേഷകർ; ഞെട്ടിക്കുന്ന പഠനം പുറത്ത്

'ആദ്യത്തെ കോവിഡ് ബാധിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും, ചില ആളുകൾ പൂർണമായി സുഖം പ്രാപിച്ചിട്ടില്ല, കൊറോണ വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് തുടരുന്നു എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും സഹായിക്കാൻ എന്തുചെയ്യാമെന്നും മനസിലാക്കാൻ കൂടുതൽ പഠനം ആവശ്യമാണ്', കിംഗ്സ് കോളജിലെ പ്രൊഫസർ ക്ലെയർ സ്റ്റീവ്സ് പറഞ്ഞു.

5,100-ലധികം പേർ പങ്കെടുത്ത പഠനത്തിൽ സ്‌മാർട്ട്‌ഫോൺ ആപ്പ് വഴിയാണ് പഠനം നടത്തിയത്. വേഗതയും കൃത്യതയും അളക്കുന്ന 12 കോഗ്നിറ്റീവ് ടെസ്റ്റുകൾ ഉപയോഗിച്ച്, ഗവേഷകർ 2021 നും 2022 നും ഇടയിൽ ഓർമ, ശ്രദ്ധ, യുക്തി തുടങ്ങിയവ പരിശോധിച്ചു. 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 3,335 പേരുടെ പ്രാരംഭ സംഘത്തിൽ, കോവിഡ് പോസിറ്റീവായ വ്യക്തികളിൽ ഏറ്റവും കുറഞ്ഞ കോഗ്നിറ്റീവ് സ്‌കോറുകൾ കണ്ടെത്തി.

കൂടാതെ വൈജ്ഞാനിക പ്രവർത്തനത്തിൽ ഈ കുറവുകളുടെ ആഘാതം ഏകദേശം 10 വയസ് പ്രായമാകുന്നതിന് തുല്യമോ അല്ലെങ്കിൽ നേരിയതോ മിതമായോ മാനസിക ക്ലേശം അനുഭവിക്കുന്നതായോ കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. കൊറോണ വൈറസിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചതായി റിപ്പോർട്ട് ചെയ്ത വ്യക്തികൾക്ക് വൈജ്ഞാനിക വൈകല്യമൊന്നും പഠനത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് ഡോ. നാഥൻ ചീതം വ്യക്തമാക്കി.

Keywords: Covid, Study, Health, Lifestyle, London, Study, Covid, Smart Phone,   Long Covid 'brain fog' equivalent to ageing 10 years, shocking study finds.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia