Warning | മതിലുകളില്‍ മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കും; പൊതുസ്ഥലങ്ങളില്‍ കാര്യം സാധിച്ച് മുങ്ങുന്നവര്‍ക്ക് ഇനി പണികിട്ടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ പുത്തന്‍ വിദ്യയുമായി ലന്‍ഡന്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന നൂനത വിദ്യ രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ പ്രതികരണ ശേഷിയുള്ള മതിലുകള്‍ സെന്‍ട്രല്‍ ലന്‍ഡനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലെ പ്രത്യേകതയാണ്. നിരന്തരം മൂത്രമൊഴിക്കപ്പെടുന്ന മതിലുകള്‍ പ്രത്യേകതരം പെയിന്റ് ഉപയോഗിച്ച് പ്രതികരണ ശേഷിയുള്ളതാക്കി മാറ്റിക്കഴിഞ്ഞു.
Aster mims 04/11/2022

Warning | മതിലുകളില്‍ മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കും; പൊതുസ്ഥലങ്ങളില്‍ കാര്യം സാധിച്ച് മുങ്ങുന്നവര്‍ക്ക് ഇനി പണികിട്ടും

ബാറുകളും റസ്റ്റോറന്റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ കേന്ദ്രമാണു സോഹോ. വിനോദ കേന്ദ്രങ്ങളിലെ പാര്‍ടി കഴിഞ്ഞു മദ്യപിച്ചു മടങ്ങുന്നവര്‍ക്ക് സോഹോയിലെ മതിലുകളില്‍ മൂത്രമൊഴിക്കുന്നത് ഒരു ഹരമാണ്. ഇത് അവസാനിപ്പിക്കുകയാണ് ലന്‍ഡന്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ലക്ഷ്യം.

Warning | മതിലുകളില്‍ മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കും; പൊതുസ്ഥലങ്ങളില്‍ കാര്യം സാധിച്ച് മുങ്ങുന്നവര്‍ക്ക് ഇനി പണികിട്ടും

മതിലുകളില്‍ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഒഴിക്കുന്ന മൂത്രം ഇത്തരത്തില്‍ തിരിച്ചുവരാന്‍ കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേക്ക് ഏതു തരത്തിലുള്ള വെള്ളം പതിച്ചാലും തിരികെവരും.
നിരന്തരമായ പരാതിയെ തുടര്‍ന്നാണു വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പുതിയ രീതി പരീക്ഷിച്ചത്. ഇക്കാര്യം അറിയിക്കുന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വന്‍ വിജയമാണെന്ന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.

Keywords: London takes aim at public peeing with wall paint that splashes urine back, London, News, Warning, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia