Lionel Messi | ഇന്റർ മിയാമിയിലെത്തിയതിന് ശേഷം ആദ്യമായി ഗോൾ നേടാനാവാതെ ലയണൽ മെസി; ടീമിന് നാഷ്വില്ലിൻ്റെ സമനിലപ്പൂട്ട്
Aug 31, 2023, 16:04 IST
വാഷിംഗ്ടൺ: (www.kvartha.com) ഇന്റർ മിയാമിയിലെത്തിയതിന് ശേഷം ആദ്യമായി ലയണൽ മെസിക്ക് ഗോൾ നേടാനാവാത്ത മത്സരത്തിൽ ടീം നാഷ്വില്ലെയോട് 0-0ന് സമനില വഴങ്ങി. മെസി ടീമിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്റർ മിയാമിക്ക് ഗോൾ നേടാനാകാതെ വരുന്നത്. ഹോം മൈതാനത്തെ മത്സരത്തിൽ മെസി രണ്ട് ഫ്രീ-കിക്ക് ശ്രമങ്ങൾ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.
ഇന്റർ മിയാമിക്കായി മെസിയുടെ ഗോളോ അസിസ്റ്റോ ഇല്ലാത്ത ആദ്യ മത്സരം കൂടിയാണിത്. മെസിയുടെ മികവിൽ ഇന്റർ മിയാമി കഴിഞ്ഞ ഒമ്പത് മത്സരങ്ങളും ജയിച്ചിരുന്നു. 11 ഗോളുകൾ ഇതുവരെ താരം നേടിയിട്ടുണ്ട്. നിലവിൽ 24 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി മിയാമി 14ാം സ്ഥാനത്താണ്. 11 മത്സരങ്ങൾ ശേഷിക്കുമ്പോൾ പ്ലേ ഓഫിലെത്താൻ 14-ൽ നിന്ന് ഒമ്പതാം സ്ഥാനത്തേക്ക് ടീം മുന്നേറേണ്ടതുണ്ട്.
മോശം റെക്കോർഡ് ഉണ്ടായിരുന്ന ഇന്റർ മിയാമി, മെസി വന്നതിന് ശേഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മെസി ക്കൊപ്പം ഏഴ് ലീഗ്സ് കപ്പ് മത്സരങ്ങളും യുഎസ് ഓപ്പൺ കപ്പ് സെമിഫൈനൽ മത്സരവും വിജയിച്ചു. മെസിയുടെ വരവിനുശേഷം മുൻ ബാഴ്സലോണ ടീമംഗങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവരും ടീമിലെത്തി.
മത്സരത്തിൽ 13 ഷോട്ടുകള്‍ ഇന്റര്‍ മയാമി താരങ്ങള്‍ തൊടുത്തപ്പോള്‍ നാലെണ്ണമായിരുന്നു വല ലക്ഷ്യമാക്കി കുതിച്ചത്. നാഷ്വില്ലെയുടെ പ്രതിരോധം ഭേദിക്കാൻ ടീം കിണഞ്ഞു പരിശ്രമിച്ചപ്പോൾ ആദ്യ 60 മിനിറ്റുകളിൽ മിയാമിക്ക് ഗോളിലേക്ക് ഷോട്ടുകളൊന്നും ഉണ്ടായിരുന്നില്ല. 10 ദിവസം മുമ്പ് ലീഗ് കപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. നാഷ്വില്ലിനെ തകർത്ത് മെസിയും സംഘവും കപ്പുയര്‍ത്തുകയും ചെയ്തു. അതിനുള്ള പ്രതികാരമാണ് നാഷ്വില്ലിൻ്റെ ഇപ്പോഴത്തെ സമനിലപ്പൂട്ടെന്ന് നെറ്റിസൻസ് പ്രതികരിച്ചു.
Keywords: News, World, Washington, Lionel Messi, Inter Miami, Nashville, Football, Lionel Messi fails to score for the first time since Inter Miami move; team ties Nashville 0-0
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.