Man Killed | 'സുരക്ഷാവേലി ചാടിക്കടന്ന് കൂട്ടില്‍ അതിക്രമിച്ചു കയറി'; മൃഗശാലയില്‍ മധ്യവയസ്‌കനെ സിംഹം കടിച്ചു കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഘാന:  (www.kvartha.com) ഘാനയിലെ മൃഗശാലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. അച്ചിമോട്ട റിസര്‍വ് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അക്ര മൃഗശാലയിലാണ് ദാരുണ സംഭവം. കൂട്ടില്‍ അതിക്രമിച്ചു കയറിയ ആളെ സിംഹം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
Aster mims 04/11/2022

സുരക്ഷാവേലി ചാടിക്കടന്നാണ് ഇയാള്‍ കൂട്ടില്‍ കയറിയതെന്നും ഈ സമയം, കൂട്ടില്‍ ഉണ്ടായിരുന്ന സിംഹങ്ങളിലൊന്ന് ഇയാളെ ആക്രമിച്ചുവെന്നുമാണ് വിവരം. മൃഗശാല ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മധ്യവയസ്‌കന്‍ സിംഹ കൂട്ടില്‍ പ്രവേശിച്ചത് ശ്രദ്ധയില്‍ പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ മധ്യവയസ്‌കനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Man Killed | 'സുരക്ഷാവേലി ചാടിക്കടന്ന് കൂട്ടില്‍ അതിക്രമിച്ചു കയറി';  മൃഗശാലയില്‍ മധ്യവയസ്‌കനെ സിംഹം കടിച്ചു കൊന്നു


അതേസമയം ഇയാളുടെ പ്രവര്‍ത്തിക്ക് പിന്നിലെ ഉദ്ദേശം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കൂട്ടില്‍ ഉണ്ടായിരുന്ന നാല് സിംഹങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരോധിത മേഖലയില്‍ ഇയാള്‍ എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
Keywords:  News,World,international,Animals,attack,Killed,Death,Injured,Police, Lion Kills Man Who Entered Its Enclosure In Ghana Zoo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script