Rescued | പൂച്ചയെ രക്ഷിക്കാനായി ഓടയില്‍ ഇറങ്ങി; പിന്നീട് സംഭവിച്ചത്

 


ഒഹായോ: (www.kvartha.com) പൂച്ചയെ രക്ഷിക്കാനായി ഓടയില്‍ ഇറങ്ങിയ ആള്‍ ഓടയില്‍ അകപ്പെട്ടു. ഒടുവില്‍ അഗ്‌നിശമനാസേനാംഗങ്ങളെത്തിയാണ് ഇയാളെ രക്ഷിച്ചത്. ഒപ്പം പൂച്ചയേയും രക്ഷപ്പെടുത്തി.
ഒഹായോയിലാണ് സംഭവം. സംഭവത്തെ കുറിച്ച് ഒഹായോയിലെ അഗ്‌നിശമനാസേന തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവച്ചിരുന്നു.

Rescued | പൂച്ചയെ രക്ഷിക്കാനായി ഓടയില്‍ ഇറങ്ങി; പിന്നീട് സംഭവിച്ചത്

സംഭവം ഇങ്ങനെ:

ഒരു പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോം ഡ്രെയിനിന്റെ സ്റ്റീല്‍ ഗ്രെയ്റ്റില്‍ കാല്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. CR120 കവലയ്ക്ക് സമീപം യുഎസ് 52 -ല്‍ സ്റ്റോം ഡ്രെയിനേജ് കവറിന്റെ സ്റ്റീല്‍ ഗ്രെയ്റ്റില്‍ ആണ് ഇയാളുടെ കാലു കുടുങ്ങിയത്. ഏറെ നേരം പരിശ്രമിച്ചിട്ടും അയാള്‍ക്ക് തന്റെ കാല് ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തങ്ങളെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കാറിടിച്ച് പരിക്കേറ്റതായി തോന്നിക്കുന്ന പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താന്‍ കുടുങ്ങിയതെന്ന് ഇയാള്‍ അഗ്‌നിശമന സേനാംഗങ്ങളോട് പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ ഹൈഡ്രോളിക് എക്സ്ട്രികേഷന്‍ ടൂളുകള്‍ ഉപയോഗിച്ച് ഓടയുടെ ഗേറ്റിന്റെ ബാറുകള്‍ക്കിടയിലുള്ള വിടവ് വലുതാക്കിയാണ് ഒടുവില്‍ ഇയാളുടെ കാല് പുറത്തെടുത്തത്.

ഇയാളെ സുരക്ഷിതനായി പുറത്ത് എത്തിച്ചതിനുശേഷം സേനാംഗങ്ങള്‍ പരിക്കുപറ്റി ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടുപോയ പൂച്ചയെയും രക്ഷപ്പെടുത്തി. പൂച്ചയെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചതാകാനാണ് സാധ്യത എന്നാണ് കരുതുന്നത്. ഡ്രെയിനേജില്‍ നിന്നും രക്ഷപ്പെടുത്തി എടുക്കുമ്പോള്‍ പൂച്ചയുടെ ശരീരം മുഴുവനും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് വാഹനം ഇടിക്കുമ്പോള്‍ ഉണ്ടാകുന്ന പരിക്കിന് സമാനമാണ്.

പൂച്ച ഡ്രൈനേജിലേക്ക് തെറിച്ച് വീഴുന്നത് കണ്ടാണ് രക്ഷപ്പെടുത്താനായി അയാള്‍ ഓടിയെത്തിയത്. പക്ഷേ പൂച്ചയെ രക്ഷപ്പെടുത്തും മുമ്പേ അവിചാരിതമായി അയാളുടെ കാല് ഡ്രെയിനേജിനുള്ളില്‍ കുടുങ്ങുകയായിരുന്നു. സ്വയം രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ആയപ്പോഴാണ് ഇയാള്‍ തന്നെ അഗ്‌നിശമനാ സേനാംഗങ്ങളെ വിവരമറിയിച്ചത്.

 

 Keywords: Lawrence County, Ohio, firefighters rescue man, kitten trapped in storm drain, America, News, Facebook, Trapped, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia