ഷോറൂമില്‍ നിന്ന് പുറത്തെടുത്തതേയുള്ളൂ; അപകടത്തില്‍ പെട്ട് ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി; ആയുസുണ്ടായിരുന്നത് 20 മിനുറ്റ് മാത്രം
Jun 26, 2020, 21:30 IST
ADVERTISEMENT
യൂറോപ്പ്: (www.kvartha.com 26.06.2020) ഷോറൂമില്‍ നിന്ന് പുറത്തെടുത്ത് 20 മിനുറ്റിനുള്ളില്‍ അപകടത്തില്‍ പെട്ട് ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി. യുകെയിലെ യോര്‍ക്ക് ഷെയറിലാണ് സംഭവം. ലംബോര്‍ഗിനി ഹുറാകാന്‍ സ്‌പൈഡര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യയില്‍ ഏകദേശം 3.89 കോടി രൂപയാണ് ഈ കാറിനുള്ളത്.
കാര്‍ ഷോറൂമില്‍ നിന്നെടുത്ത് കൊണ്ട്‌പോകുന്നതിനിടെ മെക്കാനിക്കല്‍ തകരാറു മൂലം നടുറോട്ടില്‍ തന്നെത്താന്‍ നിന്നുപോവുകയായിരുന്നു. പിറകിലുണ്ടായിരുന്ന ഡെലിവറി വാന്‍ ബ്രൈക്ക് കിട്ടാതെ ലംബോര്‍ഗിനിക്ക് പിറകില്‍ ഇടിച്ചു. വാന്‍ ഡ്രൈവര്‍ക്ക് തലക്ക് ചെറിയ പരിക്കേറ്റിറ്റുണ്ട്.
എന്നാല്‍ ഡെലിവറി വാനിന് ചെറിയ കേടുപാടുകളാണ് വന്നത്. ലംബോര്‍ഗിനിയാവട്ടെ പിറക് വശം മുഴുവനായും തകര്‍ന്നിട്ടുണ്ട്. വണ്ടിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇനി ലക്ഷങ്ങള്‍ ആ ഉടമ ചിലവഴിക്കേണ്ടിവരും.
Keywords: World, News, UK, Car, Accident, Car accident, Road, Europe, Lamborgini, Luxury, Delivery Van, Lamborghini Huracan that stopped on mid highway collides with delivery van.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

