Lalit Modi | പ്രണയബന്ധം തകര്‍ന്നു? സുസ്മിത സെനിനൊപ്പം നില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രവും ബയോയും മാറ്റി ലളിത് മോദി
Sep 6, 2022, 17:16 IST
ലന്‍ഡന്‍: (www.kvartha.com) ഇന്‍ഡ്യ വിട്ട ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി, ജൂലൈയിലാണ് മാലദ്വീപിലേക്കുള്ള വിനോദയാത്രയുടെയും മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനൊപ്പം ഉള്ള സന്തോഷനിമിഷങ്ങള്‍ പങ്കിടുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചത്. സുസ്മിത സെനും താനും പ്രണയത്തിലാണെന്നാണ് മോദി വെളിപ്പെടുത്തിയത്. സുസ്മിതയ്‌ക്കൊപ്പമുള്ള പഴയകാലചിത്രങ്ങളും ഒപ്പം നല്‍കിയിരുന്നു.
'പുതിയ തുടക്കം, പുതിയ ജീവിതം' എന്ന് പറഞ്ഞായിരുന്നു പ്രണയ പോസ്റ്റ്. വിവാഹം കഴിഞ്ഞിട്ടില്ലെന്നും അതും ഉടന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഇന്‍സ്റ്റഗ്രാമിലെ തുടര്‍പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സുസ്മിതയ്‌ക്കൊപ്പമുള്ള ഫോടോ പ്രൊഫൈല്‍ ചിത്രമാക്കുകയും ബയോയില്‍ താരത്തിന്റെ പേര് ഉള്‍പെടുത്തുകയും ചെയ്തിരുന്നു.
എന്നാലിപ്പോഴിതാ, ഇരുവരും പ്രണയബന്ധം അവാനിപ്പിച്ചെന്ന തരത്തില്‍ നിരവധി റിപോര്‍ടുകളാണ് പുറത്തുവരുന്നത്. സുസ്മിത സെനിനൊപ്പം നില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം ലളിത് മോദി നീക്കിയിരിക്കുകയാണ്. ഇന്‍സ്റ്റ ബയോയില്‍ ഉണ്ടായിരുന്ന സുസ്മിതയെക്കുറിച്ചുള്ള പരാമര്‍ശവും ലളിത് മോദി നീക്കി.
ചൊവ്വാഴ്ച രാവിലെ മുതലാണ് ഇന്‍സ്റ്റ ബയോയില്‍ മോദി മാറ്റം വരുത്തിയത്. സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പകരം ദേശീയപതാകയുടെ പശ്ചാത്തലത്തിലുള്ള ഒറ്റയ്ക്കുള്ള ചിത്രം പ്രൊഫൈല്‍ ഫോടോ ആക്കുകയും ചെയ്തു.
ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സമൂഹമാധ്യങ്ങളില്‍ ചര്‍ചകള്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ അഭ്യൂഹങ്ങളോട് ലളിത് മോദിയോ സുസ്മിത സെന്നോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ബിസിസിഐയില്‍നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ച ലളിത് മോദി (58) പിന്നാലെ ഇന്‍ഡ്യ വിട്ടിരുന്നു. ആദ്യ ഭാര്യ മിണാല്‍ സാഗ്രാനിയില്‍ മകനും മകളുമുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് സുസ്മിത (46), മോഡല്‍ റഹ്മാന്‍ ഷോളുമായുള്ള മൂന്ന് വര്‍ഷത്തെ ബന്ധം പിരിഞ്ഞത്. രണ്ട് ദത്തുപുത്രിമാരുടെ അമ്മ കൂടിയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.