No Drinking Water | ഇത്തവണ പാകിസ്താനില്‍ വസന്തകാലമില്ല; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര മൂന്നിലൊന്ന് ഭാഗം വെള്ളത്തില്‍; പ്രളയ ദുരന്തത്തിനിടെ പകര്‍ച വ്യാധി ഭീഷണിയും, കുടിക്കാന്‍ വെള്ളമില്ല

ഇസ്‌ലാമാബാദ്: (www.kvartha.com) 2022 ല്‍ പാകിസ്താന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില കഠിനമായ യാഥാര്‍ഥ്യങ്ങള്‍  കാണേണ്ടി വന്നതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ അക്തര്‍ നവാസ് പറഞ്ഞു. ഈ വര്‍ഷം  പാകിസ്താനില്‍ വസന്തകാലമുണ്ടായില്ല. രാജ്യമെമ്പാടും വലിയ കാട്ടുതീക്ക് കാരണമായ നാല് ഉഷ്ണ  തരംഗങ്ങളെ അഭിമുഖീകരിച്ചുവെന്നും അദ്ദേഹം  പറഞ്ഞു.

No Drinking Water | ഇത്തവണ പാകിസ്താനില്‍ വസന്തകാലമില്ല; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര മൂന്നിലൊന്ന് ഭാഗം വെള്ളത്തില്‍; പ്രളയ ദുരന്തത്തിനിടെ പകര്‍ച വ്യാധി ഭീഷണിയും, കുടിക്കാന്‍ വെള്ളമില്ല

പാകിസ്താനില്‍ പ്രളയ ദുരന്തത്തിനിടെ പകര്‍ച വ്യാധി ഭീഷണിയും. ശുദ്ധമായ കുടിവെള്ളം കിട്ടാതെ   രോഗങ്ങളുടെ വര്‍ധനവിന് കാരണമാകുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,200 കടന്നു. ഭക്ഷണവും പാര്‍പിടവും കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ   ശുദ്ധജല ലഭ്യതയും പ്രതിസന്ധിയാകുന്നു. പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിലായി. 

No Drinking Water | ഇത്തവണ പാകിസ്താനില്‍ വസന്തകാലമില്ല; കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇര മൂന്നിലൊന്ന് ഭാഗം വെള്ളത്തില്‍; പ്രളയ ദുരന്തത്തിനിടെ പകര്‍ച വ്യാധി ഭീഷണിയും, കുടിക്കാന്‍ വെള്ളമില്ല

ഈ പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്തിന് സ്വയം കഴിയില്ലെന്ന് മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പറഞ്ഞു. സമീപകാല  ചരിത്രത്തിലെ ഏറ്റവും മോശമായ കാലാവസ്ഥാ ദുരന്തമായിരുന്നു വെള്ളപ്പൊക്കമെന്നും അദ്ദേഹം പറഞ്ഞു. 33 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ച റെകോഡ് മഴയില്‍ ഏകദേശം 1.4 ദശലക്ഷം വീടുകള്‍ തകര്‍ന്നു.

Keywords:  News,World,international,Islamabad,Pakistan,Flood,Drinking Water,Water,Top-Headlines,Trending, Lack of clean drinking water spiking diseases in flood-hit Pak
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia