Kuwait | 'ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം'; 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രാഈലിന്റെ നിർബന്ധിത ഉത്തരവ് തള്ളി കുവൈറ്റ്
Oct 14, 2023, 10:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈറ്റ് സിറ്റി: (KVARTHA) ഫലസ്തീൻ പ്രദേശത്ത് വൻ വ്യോമാക്രമണം നടത്തുന്നതിനിടെ ഗസ്സയിലെ വീടുകൾ ഒഴിഞ്ഞ് തെക്കോട്ട് പോകാനുള്ള ഫലസ്തീനികൾക്കെതിരായ ഇസ്രാഈലിന്റെ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് കുവൈറ്റ് തള്ളി. നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിച്ച ഉപരോധവും ബോംബാക്രമണവും ഇതിനകം അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതം ഇത്തരമൊരു ആഹ്വാനത്തിലൂടെ വർദ്ധിപ്പിക്കുമെന്നും ഗസ്സ മുനമ്പിന്റെ വടക്കൻ മേഖലയിൽ താമസിക്കുന്ന ഫലസ്തീൻ നിവാസികൾക്കെതിരെ പുറപ്പെടുവിച്ച നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് കുവൈറ്റ് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഗസ്സയിൽ ഇസ്രാഈലി സൈനിക നടപടി ശക്തമാക്കുകയും ഫലസ്തീനികളെ വിവേചനരഹിതമായി കൊലപ്പെടുത്തുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ശെയ്ഖ് സലീം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ് പറഞ്ഞു. ആക്രമണങ്ങളും ഉപരോധവും അവസാനിപ്പിക്കണമെന്നും ഫലസ്തീനുകാർക്ക് മാനുഷികവും വൈദ്യസഹായവും വെള്ളവും ഭക്ഷണവും ഉറപ്പാക്കാനും അദ്ദേഹം അഭ്യർഥിച്ചു.
വടക്കൻ ഗസ്സയിലെ 11 ലക്ഷം നിവാസികൾക്ക് വെള്ളിയാഴ്ച ഒഴിഞ്ഞുപോകാനും ഉടൻ തെക്കോട്ട് നീങ്ങാനും ഇസ്രാഈൽ സൈന്യം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് കുവൈറ്റിന്റെ പ്രസ്താവന. അതിനിടെ വടക്കൻ ഗസ്സയിൽ നിന്ന് തെക്ക് ഭാഗത്തേക്ക് പൗരന്മാരെയും കൊണ്ട് പോവുകയായിരുന്ന ട്രക്കുകളുടെ വാഹനവ്യൂഹത്തിന് നേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 70 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലും ഫലസ്തീനും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 1,900 ഫലസ്തീനുകളും 1,400 ഇസ്രാഈലികളും ഉൾപ്പെടെ 3,300-ലധികം ആളുകൾ കൊല്ലപ്പെട്ടു.
Keywords: News, World, Kuwait, Israel, Hamas, Palestine, Hostages, Israel-Palestine-War, Kuwait rejects Israel’s forced evacuation order against Palestinians in Gaza.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.