കൂടംകുളം ആണവനിലയിത്തിലെ ആദ്യറിയാക്ടറിന്റെ പ്രവര്‍ത്തനം ഉടന്‍: പ്രധാനമന്ത്രി
Dec 16, 2011, 21:39 IST
ADVERTISEMENT
മോസ്‌കോ: കൂടംകുളത്ത് തുടങ്ങാനിരിക്കുന്ന ആണവനിലയിത്തിലെ ആദ്യറിയാക്ടറിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്. റഷ്യന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഈ ആണവനിലയം ആരംഭിക്കുന്നത്. 12ാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് റിയാക്ടര്‍ തുടങ്ങുമെന്ന് പറഞ്ഞത്. കൂടംകുളത്ത് നാട്ടുകാരുടെ പ്രതിഷേധസമരം തുടരുന്നതിനിടെയാണ് റിയാക്ടറിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
റിയാക്ടറിന്റെ രണ്ടാമത്തെ യൂണിറ്റ് ആറുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിനായി പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാ ഭീതിയെതുടര്‍ന്ന് കൂടംകുളത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നത് കൊണ്ടാണ് 3,4 റിയാക്ടറിന്റെ കരാറില്‍ ഒപ്പുവെക്കാത്തതെന്ന് മന്‍മോഹന്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയും ആശങ്കയും പരിഹരിച്ച ശേഷം മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Prime Minister, Manmohan Singh, India, Nuclear, Mosco, World,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.