റഷ്യ ആണവായുധം പ്രയോഗിക്കുമോ? ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നത് ഇങ്ങനെ

 


മോസ്‌കോ: (www.kvartha.com 23.03.2022) റഷ്യയുടെ നിലനില്‍പിന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കൂ എന്നാണ് റഷ്യയുടെ സുരക്ഷാ നയം അനുശാസിക്കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ചൊവ്വാഴ്ച സിഎന്‍എനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
റഷ്യ യുക്രൈനല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരുമാസം തികയുന്നതിനിടെ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കകള്‍ക്കിടയിലാണ് ഇത്തരമൊരു അഭിപ്രായം ഉണ്ടായിരിക്കുന്നത്.

പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടോ എന്ന ചോദ്യത്തിനാണ് പെസ്‌കോവ് ഈ അഭിപ്രായം പറഞ്ഞത്. ഇന്‍ഗ്ലീഷ് ഭാഷയിലാണ് അഭിമുഖം നടത്തിയത്.

'ഞങ്ങള്‍ക്ക് ഗാര്‍ഹിക സുരക്ഷയെക്കുറിച്ചുള്ള പൊതുവായ ആശയമുണ്ട്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലാണെന്നത് എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. അതിനാല്‍ യുദ്ധം നമ്മുടെ രാജ്യത്തിന് ഒരു അസ്തിത്വ ഭീഷണിയാണെങ്കില്‍, ആണവായുധ ശേഖരം രാജ്യത്തിന്റെ വ്യവസ്ഥയ്ക്ക് അനുസൃതമായി ഉപയോഗിക്കാം, അല്ലാതെ അതില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം റഷ്യയുടെ ആണവ സേനയോട് അതീവ ജാഗ്രത പാലിക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിന് അനുസൃതമായി, റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഫെബ്രുവരി 28 ന് തങ്ങളുടെ ആണവ മിസൈല്‍ സേനകളെയും വടക്കന്‍, പസഫിക് കപ്പലുകളെയും സജ്ജീകരിച്ച് കോംബാറ്റ് ഡ്യൂടിയില്‍ ഉള്‍പെടുത്തിയതായി ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തിരുന്നു.

ഒരു കാലത്ത് ചിന്തിക്കാനാവാത്ത ആണവ സംഘര്‍ഷത്തിന്റെ സാധ്യത, ഇപ്പോള്‍ പ്രയോഗിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് ഇക്കഴിഞ്ഞ മാര്‍ച് 14 ന് യുഎന്‍ സെക്രടറി ജെനറല്‍ അന്റോണിയോ ഗുടെറസ് അഭിപ്രായപ്പെട്ടിരുന്നു.

റഷ്യ ആണവായുധം പ്രയോഗിക്കുമോ? ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നത് ഇങ്ങനെ


Keywords: Kremlin: Russia would only use nuclear weapons if its existence were threatened,  Mosco, Russia, Ukraine, Clash, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia