വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയെ ലക്ഷ്യമിട്ട് അതിവേഗം ഇഴഞ്ഞെത്തി വിഷപ്പാമ്പ്; പിന്നീട് സംഭവിച്ചത്!
Jul 17, 2021, 12:41 IST
വിയറ്റ് നാം: (www.kvartha.com 17.07.2021) വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നരവയസുകാരിയെ ലക്ഷ്യമിട്ട് അതിവേഗം ഇഴഞ്ഞെത്തി വിഷപ്പാമ്പ്. വിയറ്റ്‌നാമിലെ സോക് ട്രാങ് പ്രവിശ്യയിലാണ് സംഭവം. മിനുസമുള്ള പ്രതലത്തിലിരുന്നു കളിക്കുകയായിരുന്നു കുട്ടി. പിന്നില്‍ മുത്തച്ഛനും സമീപത്തായി മൊബൈലില്‍ നോക്കികൊണ്ട് കുട്ടിയുടെ അച്ഛനും ഇരിപ്പുണ്ടായിരുന്നു.
ഇതിനിടയിലാണ് അതിവേഗത്തില്‍ കുട്ടിക്കരികിലേക്ക് ഇഴഞ്ഞെത്തുന്ന പാമ്പിനെ മുത്തച്ഛന്‍ കാണുന്നത്. രണ്ട് മീറ്ററോളം നീളമുള്ള രാജവെമ്പാലയായിരുന്നു അത്. പാമ്പിനെ കണ്ടതും അദ്ദേഹം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സ്‌ട്രോക്ക് വന്നതിന്റെ ആരോഗ്യപ്രശ്ങ്ങളുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് കുട്ടിയെ പെട്ടെന്ന് എടുക്കാനാവുമായിരുന്നില്ല.
നിലവിളി കേട്ട് ഉടന്‍തന്നെ കുട്ടിയുടെ അച്ഛന്‍ ഓടിവന്ന് കുട്ടിയെ വാരിയെടുത്ത് വീടിനുള്ളിലേക്ക് കടന്നു. മുത്തച്ഛനും വേഗം തന്നെ വീടിനുള്ളില്‍ കടന്നു. ഇതോടെ കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി മുന്‍വാതില്‍ ചേര്‍ത്തടച്ചു. എന്നാല്‍ ഇവര്‍ക്കു പിന്നാലെ പാമ്പും അതിവേഗത്തില്‍ എത്തിയിരുന്നു.
പലതവണ വാതിലിനടിയിലൂടെ വീടിനുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വീടിനുള്ളിലേക്ക് കയറുന്നതിന് മുന്‍പ് മുത്തച്ഛന്‍ സമീപത്തിരുന്ന വടിയുമെടുത്താണ് അകത്തേക്ക് കയറിയത്. വാതിലടയ്ക്കുന്നതിന് മുന്‍പ് പാമ്പെത്തിയാല്‍ നേരിടാനായിരുന്നു ഇത്. എന്നാല്‍ കൃത്യസമയത്ത് വാതില്‍ ചേര്‍ത്തടയ്ക്കാന്‍ കഴിഞ്ഞതിനാല്‍ പാമ്പിന് വീടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.
തൊട്ടടുത്തെത്തിയിട്ടും ഇരയെ കിട്ടാത്തതിന്റെ കലിയടങ്ങാത്ത പാമ്പ് ഇതോടെ കുട്ടിയുടെ കളിപ്പാട്ടങ്ങളും മറ്റും തട്ടിത്തെറിപ്പിച്ച് പുറത്തേക്ക് അതിവേഗം ഇഴഞ്ഞു പോവുകയും ചെയ്തു. വൈറല്‍ ഹോഗാണ് നടുക്കുന്ന ഈ ദൃശ്യം യൂട്യൂബിലൂടെ പങ്കുവച്ചത്. തലനാരിഴയ്ക്കാണ് കുട്ടിയും കുടുംബവും പാമ്പിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിഡിയോ കാണുന്നവരൊക്കെയും പാമ്പിന്റെ വേഗത്തെക്കുറിച്ചാണ് അഭിപ്രായം പങ്കുവയ്ക്കുന്നത്.
മിനുസമുള്ള പ്രതലങ്ങളില്‍ പാമ്പിന് ഇഴയാന്‍ കഴിയില്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇവിടെ വളരെ വേഗത്തിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്.
Keywords: King Cobra Tries To Follow Child Indoors In Hair-Raising Video, America, News, Snake, Video, Mobile Phone, Child, Family, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.