തലയ്ക്ക് പിന്നില്‍ വലിയ ബാന്‍ഡേജ്; കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും അഭ്യൂഹം
Aug 4, 2021, 08:28 IST
സോള്‍: (www.kvartha.com 04.08.2021) ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വീണ്ടും അഭ്യൂഹം. കഴിഞ്ഞ ദിവസങ്ങളില്‍ തലയ്ക്കു പിന്നില്‍ വലിയ സ്റ്റാംപ് വലുപ്പത്തിലുള്ള ബാന്‍ഡേജ് ഒട്ടിച്ചാണു കിം പ്രത്യക്ഷപ്പെട്ടത്. ഇതാണു കിമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയ്ക്കു കാരണമായി രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 24 മുതല്‍ 27 വരെ കൊറിയന്‍ പീപിള്‍സ് ആര്‍മിയുടെ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണു കിമിന്റെ തലയില്‍ ബാന്‍ഡേജ് ഉണ്ടായിരുന്നത്. ഉത്തര കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ സൈറ്റിലും ചിത്രം പ്രത്യക്ഷപ്പെട്ടു. തലയുടെ പിന്‍ഭാഗം ഷേവ് ചെയ്തുള്ള ഹെയര്‍ സ്‌റ്റൈല്‍ ആയതിനാല്‍ കിമിന്റെ ബാന്‍ഡേജ് വ്യക്തമായി കാണാമായിരുന്നു. ബാന്‍ഡേജ് മാറ്റിയ ശേഷമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബാന്‍ഡേജ് ഉണ്ടായിരുന്ന ഭാഗത്തു കടുംപച്ച നിറമായാണു പിന്നീടു കാണുന്നത്.
ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും കിമിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ഉത്തര കൊറിയയില്‍നിന്നു റിപോര്‍ടില്ല. കോവിഡ്, സാമ്പത്തിക പ്രയാസം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിസന്ധികളെ കിം എങ്ങനെ നേരിടുമെന്ന ചോദ്യങ്ങള്‍ക്കിടെയാണ് ഈ ചിത്രം വരുന്നത്.
പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിയുന്ന ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിമിന്റെ ആരോഗ്യ കാര്യം വലിയ രഹസ്യമാണ്. യുഎസ് ഉള്‍പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്വന്തം ക്ഷേമം നോക്കാതെ ജനങ്ങള്‍ക്കായി ജീവിക്കുകയാണു ഭരണാധിപന്‍മാര്‍ എന്ന പ്രചാരണമാണു കാലങ്ങളായി ഉത്തര കൊറിയ രാജ്യത്തിന് അകത്തും പുറത്തും നടത്തുന്നത്.
ഇതിനുമുന്‍പു കിമിന്റെ തടി കുറഞ്ഞപ്പോഴും വലിയ ചര്‍ച്ച നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണു കിം മെലിഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
Keywords: News, World, International, South Korea, Kim Jong Il, Health, Health and Fitness, Social Media, Kim Jong Un's Bandage And Spots On Head Add To Health MysteriesMysterious spot and bandage appear on back of Kim Jong Un’s head https://t.co/IaRCEzzyTR pic.twitter.com/jd2Ppz7jdX
— Chad O'Carroll (@chadocl) August 2, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.