Daughter | ലോകത്തിന് മുന്നില്‍ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍; എത്തിയത് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍

 


സോള്‍: (www.kvartha.com) ലോകത്തിനു മുന്നില്‍ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുഎസില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ (ICBM) ജപാന്റെ അധീനതയിലുള്ള സമുദ്രമേഖലയില്‍ വെള്ളിയാഴ്ച പരീക്ഷിച്ചപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മകള്‍ക്കൊപ്പമായിരുന്നു കിം എത്തിയത്.

ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ചിത്രം പുറത്തുവിട്ടത്. എന്നാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിതാവ് കിം ജോങ് ഉനിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കിമിന് രണ്ടു പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, വെള്ളിയാഴ്ചത്തെ ചടങ്ങില്‍ കിമിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.

Daughter | ലോകത്തിന് മുന്നില്‍ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍; എത്തിയത് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍

കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങില്‍ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസന്‍ സെന്ററിലെ ഉത്തര കൊറിയന്‍ വിഷയ വിദഗ്ധന്‍ മൈകല്‍ മാഡന്‍ പറഞ്ഞു. സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങള്‍ക്കിടയില്‍ കുട്ടികളിലൊരാള്‍ പങ്കെടുത്തുവെന്നും റിപോര്‍ടുകളുണ്ട്.

അമേരികന്‍ ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന ഡെനിസ് റോഡ്മാന്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോള്‍ കിമിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നും അന്ന് കിമിന്റെ 'മകളെ' കൈയില്‍ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു. ജു എ എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു. ജു എയ്ക്ക് 12-13 വയസ് പ്രായമുണ്ടാകുമെന്നും നാല് അഞ്ച് വര്‍ഷത്തിനുള്ളില്‍ സൈനിക സേവനത്തിനോ സര്‍വകലാശാലാ പഠനത്തിനോ യോഗ്യത നേടുമെന്നും മാഡന്‍ പറയുന്നു.

കിമിന്റെ സഹോദരിയെപ്പോലെ അണിയറയില്‍ നിന്നു കാര്യങ്ങള്‍ നിയന്ത്രിക്കാനോ ഉപദേഷ്ടാവായിട്ടോ കിമിനെപ്പോലെ ഭരണതലപ്പത്ത് എത്തുന്നതിനോ ആയി ജു എയെ പരിശീലിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കിമിന്റെ പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിം പെട്ടെന്നു മരിച്ചാല്‍ അനന്തരാവകാശി പ്രായപൂര്‍ത്തിയാകുന്നതുവരെ സഹോദരിയുടെ നേതൃത്വത്തില്‍ കിം അനുകൂലികളുടെ ഒരു പാനലിനെ റീജന്റായി നിയമിക്കുമെന്നാണ് വിലയിരുത്തുന്നത്.

Keywords: Kim Jong Un Reveals Daughter To World For 1st Time At Missile Test, North Korean leader, Daughter, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia