കിം ജോങ്ങ് ഉന്‍ വീണ്ടും ഉത്തരകൊറിയന്‍ ഭരണാധികാരി

 


ADVERTISEMENT

സോള്‍:  (www.kvartha.com 09.04.2014) ഉത്തരകൊറിയയുടെ ഭരണാധികാരിയായി കിം ജോങ്ങ് ഉന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  കിമ്മിനെതിരെ ആരും മത്സരിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഏകപക്ഷീയമായിരുന്നു കിമ്മിന്റെ വിജയം. എന്നാല്‍ കിമ്മിനെ ഭയന്നാണ് ആരും എതിര്‍ത്ത് മത്സരിക്കാത്തതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിം ജോങ്ങ് ഉന്‍ വീണ്ടും ഉത്തരകൊറിയന്‍ ഭരണാധികാരി2011 ല്‍ അധികാരത്തിലെത്തിയ കിം തന്റെ അമ്മാവനും പാര്‍ട്ടിയിലെ ഉന്നതനേതാവുമായ ജംഗ് സോങ്ങിനേയും കുടുംബാംഗങ്ങളേയും 11 മുതിര്‍ന്ന നേതാക്കളേയും രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതോടെ കിം ഉത്തരകൊറിയയില്‍ ഏകാധിപത്യഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: International, North Korea , Kim Jong Un, President , Re-Elected
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia