Job | 60,000 രൂപ ശമ്പളം, സൗജന്യ വീട്; ജോലി മികച്ചത്; പക്ഷേ ഒരു നിബന്ധന! വൈറലായി തൊഴിൽ പരസ്യം

 


ADVERTISEMENT

ബീജിംഗ്: (www.kvartha.com) ഉദ്യോഗാർഥികളെ തേടി ചൈനയിലെ ഒരു ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ തൊഴിൽ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായി. പട്ടി-പൂച്ച, പാറ്റ-വവ്വാലുകൾ, തേൾ-പാമ്പ് എന്നിവയെ തിന്നുന്ന ഒരു നാട്ടിൽ സസ്യാഹാരിയായ ഉദ്യോഗാർഥിയെ ജോലിക്കായി തിരയുന്നതാണ് കൗതുകകരമായ കാര്യം.

Job | 60,000 രൂപ ശമ്പളം, സൗജന്യ വീട്; ജോലി മികച്ചത്; പക്ഷേ ഒരു നിബന്ധന! വൈറലായി തൊഴിൽ പരസ്യം

ജൂലൈ എട്ടിന് നൽകിയ പരസ്യത്തിൽ ഓപ്പറേഷൻസ് ആൻഡ് മെർച്ചൻഡൈസേഴ്‌സ് വിഭാഗത്തിലേക്കാണ് ഉദ്യോഗാർഥിയെ തേടുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 5000 യുവാൻ അതായത് ഏകദേശം 60,000 രൂപ മാസത്തിൽ ശമ്പളം നൽകുമെന്ന് പരസ്യത്തിൽ പറയുന്നു. കൂടാതെ ജീവനക്കാരന് താമസിക്കാൻ സൗജന്യ വീടും നൽകും. എന്നാൽ ഉദ്യോഗാർഥി അതിനോടൊപ്പം ചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്.

ദയയും പെരുമാറ്റവും ഉള്ളവർക്ക് മാത്രമേ ജോലിക്ക് അപേക്ഷിക്കാൻ കഴിയൂ എന്നതാണ് കമ്പനി വ്യക്തമാക്കുന്നത്. പുകവലിക്കാത്തവരും മദ്യപിക്കാത്തവരുമായിരിക്കണം. കൂടാതെ മാംസാഹാരം കഴിക്കുന്നവരുമാകരുതെന്നാണ് വലിയ നിബന്ധന. മാംസം കഴിക്കുന്നത് കൊലപാതകമാണ്, മാംസത്തിനായി മൃഗത്തെ കൊല്ലുന്നു, അത് ക്രൂരതയാണെന്നാണ് കമ്പനി ഹ്യൂമൻ റിസോഴ്‌സ് വിഭാഗം പറയുന്നത്.

'മാംസം കഴിക്കുന്നത് പാപമാണ്. കൊല്ലുന്നത് ക്രൂരമാണ്. മാംസം കഴിക്കാതിരിക്കുന്നത് നല്ല പ്രവൃത്തിയാണ്,
ആരോഗ്യകരമായ ഒരു കോർപ്പറേറ്റ് സംസ്കാരം സ്ഥാപിക്കുന്നതിനായി, കമ്പനി കാന്റീനിൽ മാംസവിഭവങ്ങളൊന്നും നൽകുന്നില്ല. ഇവിടെ ജോലി ചെയ്യുന്നവർ അത് പാലിക്കണം', അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ നിയമത്തിനെതിരെ ഉപയോക്താക്കൾ ആഞ്ഞടിച്ചു.

Keywords: News, World, Beijing, China, Job Advertisement, Recruitment,   ‘Killing is bad’: China job ad seeking vegetarian candidates.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia