Dead | ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
Jun 19, 2023, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സറെ: (www.kvartha.com) ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വെടിവയ്പിന് പിന്നില്‍ രണ്ട് യുവാക്കളാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ബ്രിടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് നാല്‍പ്പത്താറുകാരനായ ഹര്‍ദീപ് സിങിനു വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ജലന്ധറിലെ ഭാര്‍സിങ് പുര ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഹര്‍ദീപ്.
ഇന്‍ഡ്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ ഹര്‍ദീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2018ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച അവസരത്തില്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയ ഭീകരപ്പട്ടികയില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു.
ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ള 'സിഖ് ഫോര്‍ ജസ്റ്റിസ്' പ്രസ്ഥാനവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു. അടുത്തിടെ ഇന്‍ഡ്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. കാനഡയിലെയും യുഎസിലെയും ഇന്‍ഡ്യന്‍ എംബസികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (NIA) ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ്, ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ കൊല്ലപ്പെടുന്നത്.
കേന്ദ്രസര്‍കാര്‍ നല്‍കുന്ന വിവരമനുസരിച്ച് ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹര്‍ദീപ്. ഇയാളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജലന്ധര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
അടുത്തിടെയായി ഖലിസ്താന്‍ നേതാക്കള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് നിജ്ജാറിന്റേത്. ബ്രിടനിലെ ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് (KLF) തലവന്‍ അവതാര്‍ സിങ് ഖണ്ഡ (35) അടുത്തിടെ ആശുപത്രിയില്‍ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായി ആരോപണമുണ്ടായിരുന്നു.
രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബര്‍മിങ്ങാം നഗരത്തിലെ സാന്‍ഡ് വെല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്. എന്നാല്‍ ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്ന ആരോപണവുമായി അനുയായികള്‍ രംഗത്തെത്തിയിരുന്നു. 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത് പാല്‍ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാര്‍ സിങ്ങാണു കഴിഞ്ഞ മാര്‍ച് 19നു ലന്‍ഡനിലെ ഹൈകമ്മിഷന്‍ ഓഫിസിനുമുന്നില്‍ ഇന്‍ഡ്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. .
ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച് വാറും ( മാലിക് സര്‍ദാര്‍ സിങ്) അടുത്തിടെ പാകിസ്താനിലെ ലഹോറിലുള്ള ജോഹര്‍ ടൗണില്‍ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജോഹര്‍ ടൗണിലെ സണ്‍ഫ് ളവര്‍ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകര്‍ക്കൊപ്പം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. രാവിലെ ആറുമണിക്ക് ബൈകിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചത്.
ഇന്‍ഡ്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ ഹര്‍ദീപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2018ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച അവസരത്തില്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കൈമാറിയ ഭീകരപ്പട്ടികയില്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു.
ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ള 'സിഖ് ഫോര്‍ ജസ്റ്റിസ്' പ്രസ്ഥാനവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു. അടുത്തിടെ ഇന്‍ഡ്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. കാനഡയിലെയും യുഎസിലെയും ഇന്‍ഡ്യന്‍ എംബസികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (NIA) ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ്, ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ കൊല്ലപ്പെടുന്നത്.
കേന്ദ്രസര്‍കാര്‍ നല്‍കുന്ന വിവരമനുസരിച്ച് ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹര്‍ദീപ്. ഇയാളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജലന്ധര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
അടുത്തിടെയായി ഖലിസ്താന്‍ നേതാക്കള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പതിവായിരിക്കയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് നിജ്ജാറിന്റേത്. ബ്രിടനിലെ ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് (KLF) തലവന്‍ അവതാര്‍ സിങ് ഖണ്ഡ (35) അടുത്തിടെ ആശുപത്രിയില്‍ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായി ആരോപണമുണ്ടായിരുന്നു.
രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ബര്‍മിങ്ങാം നഗരത്തിലെ സാന്‍ഡ് വെല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്. എന്നാല്‍ ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്ന ആരോപണവുമായി അനുയായികള്‍ രംഗത്തെത്തിയിരുന്നു. 'വാരിസ് പഞ്ചാബ് ദേ' തലവന്‍ അമൃത് പാല്‍ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാര്‍ സിങ്ങാണു കഴിഞ്ഞ മാര്‍ച് 19നു ലന്‍ഡനിലെ ഹൈകമ്മിഷന്‍ ഓഫിസിനുമുന്നില്‍ ഇന്‍ഡ്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. .
Keywords: Khalistani Terrorist Hardeep Singh Nijjar, Wanted By NIA In India, Shot Dead In Canada, Canada, News, Khalistani Terrorist Hardeep Singh Nijjar Killed, NIA, Unknown Persons Attacked, Allegation, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.