Complaint | 'ഖലിസ്താന്‍ വാദികള്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു'; പരാതിയുമായി ബ്രിടനിലെ സിഖ് റസ്റ്റോറന്റ് ഉടമ

 


ADVERTISEMENT

ലന്‍ഡന്‍: (KVARTHA) ഖലിസ്താന്‍ വാദികള്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ബ്രിടനിലെ സിഖ് റസ്റ്റോറന്റ് ഉടമ ഹര്‍മന്‍സിങ് കപൂര്‍. ഭീകരര്‍ തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും ഹര്‍മന്‍ സിങ് ആരോപിച്ചു. ബ്രിടിഷ് ഭരണാധികാരികള്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Complaint | 'ഖലിസ്താന്‍ വാദികള്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു'; പരാതിയുമായി ബ്രിടനിലെ സിഖ് റസ്റ്റോറന്റ് ഉടമ

കഴിഞ്ഞ ഒന്‍പതു മാസമായി ഖലിസ്താന്‍ അനുകൂലികളില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്നും ഇദ്ദേഹം ആരോപിച്ചു. ഖലിസ്താന്‍ അനുകൂലികള്‍ തന്റെ വാഹനം നശിപ്പിച്ചെന്ന് കാട്ടി അടുത്തിടെ ഹര്‍മന്‍സിങ് കപൂര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു.

26 വര്‍ഷമായി ഞാന്‍ യുകെയില്‍ ജീവിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി അവിടെ ഖലിസ്താന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ സമൂഹമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഒമ്പത് മാസമായി ഞാന്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. ഞാന്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, അത് ഞാന്‍ നിരസിച്ചു.

ലന്‍ഡനില്‍ ജീവിക്കുമ്പോള്‍ ഞാന്‍ സുരക്ഷിതനായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, എനിക്കു തെറ്റിപ്പോയി. അവര്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ ഹര്‍മന്‍സിങ് വ്യക്തമാക്കി.

Keywords:  Khalistani men ‘Assaulted mentally, attacked me’, no action from UK Police: Sikh restaurant owner, London, News, Khalistani Men, Assaulted, Allegation, UK Police, Sikh Restaurant Owner, Social Media, Complaint, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia