Khader Adnan | ഇസ്രാഈല്‍ ജയിലില്‍ 87 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഫലസ്തീന്‍ നേതാവ് മരിച്ചു

 


വെസ്റ്റ് ബാങ്ക്: (www.kvartha.com) ഇസ്രാഈല്‍ ജയിലില്‍ നിരാഹാരമിരുന്ന ഫലസ്തീന്‍ പ്രക്ഷോഭകന്‍ ഖാദര്‍ അദ്‌നാന്‍ മരിച്ചു. 87 ദിവസമായി ഇയാള്‍ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

തീവ്രവാദമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്രാഈല്‍ ഈ 44 കാരനെ തടവിലാക്കിയത്. ഫലസ്തീന്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തേയും ഇദ്ദേഹം നിരാഹാരമിരുന്നിട്ടുണ്ട്. അദ്‌നാനെ ഇസ്രാഈല്‍ കൊല്ലുകയായിരുന്നെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായതിന് പിന്നാലെയാണ് അദ്‌നാന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരത്തിനിടെ ഇയാള്‍ വൈദ്യ സഹായം നിരസിച്ചു. 2015ല്‍ 55 ദിവസം നിരാഹാര സമരം നടത്തിയ ഇയാളെ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

അദ്‌നാന്റെ ജീവന് ഇസ്രാഈല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം അംഗമായ ഫലസ്തീന്‍ പോരാട്ട സംഘടന പ്രതികരിച്ചു. സംഘടനയുടെ മുതിര്‍ന്ന നേതാവിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയാണ് ഇസ്രാഈല്‍ തടവിലാക്കിയത്. ഇസ്രാഈല്‍ തടവില്‍ ഫലസ്തീന്‍ പൗരര്‍ നിരാഹാരം കിടക്കുന്നത് പതിവാണ്.

മരണ വിവരം പുറത്തായതോടെ ഗസയില്‍ നിന്നും ഇസ്രാഈലിലേക്ക് 20ലധികം റോകറ്റുകള്‍ വിക്ഷേപിക്കപ്പെട്ടുവെന്ന് ബിബിസി റിപോര്‍ട് ചെയ്യുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Khader Adnan | ഇസ്രാഈല്‍ ജയിലില്‍ 87 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന ഫലസ്തീന്‍ നേതാവ് മരിച്ചു


Keywords:  News, World-News, Death, Prison, Strike, Hunger Strike, World, Khader Adnan: Rockets fired after Palestinian hunger striker dies in Israeli jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia