മലയാളികള്‍ക്ക് അതിജീവനത്തിന്റെ പൊന്നോണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.08.2021) ലോകമെമ്പാടുമുള്ള മലയാളികള്‍ അതിജീവനത്തിന്റെ തിരുവോണം ആഘോഷിക്കുകയാണ്. രണ്ടു വര്‍ഷമായി ലോകത്തെ ഒന്നാകെ നടുക്കിയ കോവിഡ്മ ഹാമാരിക്കിടയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള രണ്ടാം ഓണമാണ് മലയാളിക്കിത്.

മലയാളികള്‍ക്ക് അതിജീവനത്തിന്റെ പൊന്നോണം

കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കും വിധത്തില്‍ കോവിഡ് വിതച്ച നഷ്ടങ്ങള്‍ക്കിടയിലും ഒരേ മനസോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്ന സ്ഥിതിവിശേഷമാണ് ദൃശ്യമാകുന്നത്.

പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാനെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഐതിഹ്യമാണ് ഓണത്തിന് ആധാരം. എല്ലാ ചിങ്ങമാസത്തിലെ തിരുവോണനാളിലും മഹാബലി തമ്പുരാന്‍ കേരളത്തിലെ തന്റെ പ്രജകളെ കാണാന്‍ വരുമെന്നാണ് വിശ്വാസം. മഹാബലിയെ സ്വീകരിക്കാന്‍ എല്ലാ മലയാളികളും ഈ ദിവസങ്ങളില്‍ പൂക്കളം ഇട്ടും സദ്യ വിളമ്പിയും മറ്റും ആഘോഷിക്കാറാണ് പതിവ്.

ചിങ്ങ മാസത്തിലേ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണ നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.

പൂപ്പൊലിയും ഓണക്കളികളും നിറഞ്ഞ ഉത്സവമാണ് ഓണം. പൂക്കളവും, പുലിക്കളിയും, ഓണ സദ്യയുമായി എല്ലാ വര്‍ഷത്തെയും പോലെ ഇക്കൊല്ലത്തെ ഓണം ഉത്സവമാക്കുകയാണ് മലയാളികള്‍.

Keywords:  News, ONAM-2021, Onam, Celebration, Kerala, Malayalees, World, COVID-19, Keralites celebrates onam 2021. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia