SWISS-TOWER 24/07/2023

മറിഞ്ഞ ടാങ്കെറില്‍നിന്ന് എണ്ണയൂറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അഗ്‌നിഗോളമായി; അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു, 24 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT


നെയ്‌റോബി: (www.kvartha.com 19.07.2021) ടാങ്കെര്‍ മറിഞ്ഞ് പൊട്ടിത്തെറിച്ച് 13 പേര്‍ വെന്തുമരിച്ചു. നെയ്‌റോബിയിലെ കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു. അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കെറും പരിസരവും തീക്കിരയായി. ഇതിനിടയില്‍പെട്ടാണ് 13 പേര്‍ വെന്തുമരിച്ചത്.
Aster mims 04/11/2022

മറിഞ്ഞ ടാങ്കെറില്‍നിന്ന് എണ്ണയൂറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അഗ്‌നിഗോളമായി; അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു, 24 പേര്‍ക്ക് പരിക്ക്


പാലുമായി പോയ ടാങ്കെര്‍ ലോറിയാണ് ഇടിച്ചത്. എണ്ണ ടാങ്കെര്‍ മറിഞ്ഞ വിവരമറിഞ്ഞ് വന്‍ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ നിരവധി പേര്‍ എണ്ണയൂറ്റാന്‍ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്‌നിബാധയും. പരിസരത്ത് നിരവധി മോടോര്‍ബൈകുകളും കത്തിയമര്‍ന്നു.

തീയണക്കാന്‍ രക്ഷാസേന മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തിയതെന്നും ആരോപണമുണ്ട്. ഇതിനിടെ അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്. കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഇനിയും ഉയരുമെന്ന് പൊലീസ് അറിയിച്ചു. 

Keywords:  News, World, International, Vehicles, Accident, Accidental Death, Injured, Police, Kenyan fuel tanker explodes dies at least 13
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia