Death | 'യേശുവിനെ കാണാൻ മരണം വരെ ഉപവാസം': കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 200 കടന്നു; 600 പേരെ ഇപ്പോഴും കാണാനില്ലെന്ന് പരാതി

 


നെയ്‌റോബി: (www.kvartha.com) സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച പൊലീസ് 22 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 201 ആയി ഉയർന്നത്. കെനിയയിലെ പാസ്റ്ററായ പോൾ മക്കെൻസിയുടെ അനുയായികളുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറയുന്നു. യേശുവിനെ കാണുന്നതിന് വേണ്ടി പട്ടിണി കിടന്ന് മരിക്കാൻ ഇയാൾ അനുയായികളോട് ആജ്ഞാപിച്ചതായാണ് ആരോപണം.

Death | 'യേശുവിനെ കാണാൻ മരണം വരെ ഉപവാസം': കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 200 കടന്നു; 600 പേരെ ഇപ്പോഴും കാണാനില്ലെന്ന് പരാതി

കഴിഞ്ഞ മാസം അറസ്റ്റിലായ മക്കെൻസി ഇപ്പോഴും കസ്റ്റഡിയിലാണ്. 600ലധികം പേരെ ഇപ്പോഴും കാണാതായതായി പരാതിയുണ്ട്. പോൾ മക്കെൻസിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കർ വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഡസൻ കണക്കിന് കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാസ്റ്ററുടെ മാലിണ്ടിയിലെ വസ്തുവകകളിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഒന്നിന് പുറകെ ഒന്നായി മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹത്തിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നാണ് പട്ടിണി മൂലമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയത്. ചില മൃതദേഹങ്ങളിൽ ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായി കോടതി രേഖകൾ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെൻസിയെ 2019 ലും ഈ വർഷം മാർച്ചിലും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസുകൾ മുന്നോട്ട് പോയില്ല.

Keywords: News, World, Religion, Death, Investigation, Police, Kenya, Obituary, Organs, Forest, Kenya cult death toll rises to 200; more than 600 reported missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia