ലിഫ് റ്റില്‍ കയറുമ്പോള്‍ കുട്ടികളെ സൂക്ഷിക്കുക, ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 (www.kvartha.com 01.08.2017) പലപ്പോഴും കുട്ടികളുമൊത്ത് ലിഫ്റ്റില്‍ കയറുമ്പോള്‍ മാതാപിതാക്കളും മറ്റും അവരെ ശ്രദ്ധിക്കാതെ മൊബൈലില്‍ സംസാരിക്കുകയാണ് പതിവ്. കുട്ടികള്‍ ലിഫ്റ്റില്‍ കയറിയശേഷം പല സ്ഥലങ്ങളിലും കൗതുകത്തോടെ നോക്കുകയും അവര്‍ വിടവുകളിലും മറ്റും കൈകടത്തുകയും ചെയ്യുന്നു. ലിഫ്റ്റിന്റെ വാതില്‍ അടക്കുന്ന സ്ഥലത്ത് ഒരു കുട്ടിയുടെ കൈ കുടുങ്ങിയ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ലിഫ് റ്റില്‍ കയറുമ്പോള്‍ കുട്ടികളെ സൂക്ഷിക്കുക, ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്

തനിച്ച് കുട്ടിയുമൊത്ത് ലിഫ്റ്റില്‍ കയറിയ വീട്ടമ്മ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മകള്‍ ലിഫ്റ്റിന്റെ വിടവില്‍ കൈയിടുകയും ചെയ്തു. കൈകുടുങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വീട്ടമ്മ പരിഭ്രാന്തിയിലാവുകയും നിലവിളിക്കുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞത്.  ലിഫ്റ്റ് ഓപ്പറേറ്റര്‍മാരും മറ്റും എത്തിയാണ് ലിഫ്റ്റിന്റെ വിടവില്‍ കൈകുടുങ്ങിയ കുഞ്ഞിനെ സാഹസികമായി പിന്നീട് രക്ഷപ്പെടുത്തിയത്.

ലിഫ് റ്റില്‍ കയറുമ്പോള്‍ കുട്ടികളെ സൂക്ഷിക്കുക, ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട്

കഴിഞ്ഞദിവസമാണ് മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ടു കുട്ടികളുമൊത്ത് റോഡു മുറിച്ചുകടക്കാന്‍ നില്‍ക്കുന്നതിനിടെ മാതാവ് കൈപിടിക്കാതെ നിന്നപ്പോള്‍ കൊച്ചുകുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് കടന്ന് റോഡുമുറിച്ച് കടക്കുമ്പോള്‍ വാഹനം വന്നിടിച്ച് തെറിപ്പിക്കുന്ന സിസിടിവി ദൃശ്യമാണ് വൈറലായത്.

പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നത് ഉറപ്പാണ്. ഇത് തുറന്നുകാട്ടുന്നതാണ് വീഡിയോ.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Children hand clipped by lift door (Parent neglect causes injury) Children, News, Accident, Injured, Social Network, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia