Defamation Suit | ഗസ്സയെ പിന്തുണച്ച് പോസ്റ്റിട്ടു; കരീം ബെൻസെമയ്ക്ക് മുസ്ലീം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ഫ്രഞ്ച് മന്ത്രി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഇതിഹാസ ഫുട്ബോൾ താരം

 


പാരീസ്:  (KVARTHA) ഫ്രാൻസിന്റെ ഇതിഹാസ ഫുട്ബോൾ താരം കരീം ബെൻസെമ ഫ്രഞ്ച് ആഭ്യന്തര മന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മുസ്ലീം ബ്രദർഹുഡ് സംഘടനയുമായി താരത്തിന് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഒക്ടോബറിൽ ആരോപിച്ചിരുന്നു.

Defamation Suit | ഗസ്സയെ പിന്തുണച്ച് പോസ്റ്റിട്ടു; കരീം ബെൻസെമയ്ക്ക് മുസ്ലീം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ഫ്രഞ്ച് മന്ത്രി; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഇതിഹാസ ഫുട്ബോൾ താരം

മന്ത്രിയുടെ ഈ പ്രസ്താവന താരത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ബെൻസെമയുടെ അഭിഭാഷകൻ പറഞ്ഞു. നിലവിൽ ഈജിപ്ത്, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ മുസ്ലീം ബ്രദർഹുഡിനെ നിരോധിച്ചിട്ടുണ്ട്.

ഇസ്രാഈൽ ആക്രമണത്തിൽ ഗസ്സയെ പിന്തുണച്ച് ബെൻസെമ ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഗസ്സയിലെ ജനങ്ങൾ അന്യായമായ ബോംബാക്രമണത്തിന്റെ ഇരകളാണെന്നായിരുന്നു ബെൻസെമ കുറിച്ചത്. 

ഇതിന് പിന്നാലെ 'ബെൻസിമയ്ക്ക് മുസ്ലീം ബ്രദർഹുഡുമായി പഴയ ബന്ധമുണ്ടെന്ന്' ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. 36 കാരനായ കരീം ബെൻസെമ നിലവിൽ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിന് വേണ്ടിയാണ് കളിക്കുന്നത്. നേരത്തെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലായിരുന്നു.

Keywords: News, World, Paris, Karim Benzema, French, Minister, Palestine, Gaza, Defamation Suit, Karim Benzema files defamation suit against French interior minister.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia