Kangaroo Killed Man | കംഗാരുവിന്റെ ആക്രമണത്തില്‍ ഉടമയ്ക്ക് ദാരുണാന്ത്യം; ഉപദ്രവകാരിയായതിനാല്‍ വളര്‍ത്തുമൃഗത്തിനെ വെടിവച്ച് കൊന്നതായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



സിഡ്നി: (www.kvartha.com) വളര്‍ത്തിയ ആളെ തന്നെ കംഗാരു ആക്രമിച്ച് കൊന്നതായി റിപോര്‍ട്. ഓസ്‌ട്രേലിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വളര്‍ത്തുമൃഗത്തിന്റെ ആക്രമണത്തില്‍ 77 കാരനാണ് മരിച്ചത്. ഇയാളെ കംഗാരു ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആംബുലന്‍സ് ജീവനക്കാര്‍ എത്തുമ്പോള്‍ ഈ പ്രദേശത്ത് കംഗാരുവിനെ കണ്ടിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച ഉച്ചതിരിഞ്ഞ്, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കന്‍ പട്ടണമായ റെഡ്മന്‍ഡിലെ ഒരു വസ്തുവില്‍ നിന്ന് ഗുരുതരമായ പരിക്കുകളോടെയാണ് 77 കാരനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. 

Kangaroo Killed Man | കംഗാരുവിന്റെ ആക്രമണത്തില്‍ ഉടമയ്ക്ക് ദാരുണാന്ത്യം; ഉപദ്രവകാരിയായതിനാല്‍ വളര്‍ത്തുമൃഗത്തിനെ വെടിവച്ച് കൊന്നതായി പൊലീസ്


ഈ കംഗാരുവിനെ ഇയാള്‍ വളര്‍ത്തിയിരുന്നുവെന്നാണ് കരുതുന്നത്. കംഗാരു ആക്രമ സ്വഭാവം കാണിച്ചതിനാല്‍ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്നും പൊലീസ് വ്യക്തമാക്കി. കംഗാരു സ്പീഷീസ് തിരിച്ചറിഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള പടിഞ്ഞാറന്‍ ആണ്‍ കംഗാരുവിന് 2.2 മീറ്റര്‍ (ഏഴ് അടിയില്‍ കൂടുതല്‍) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും. 86 വര്‍ഷത്തിനിടയിലെ ആദ്യത്തെ മാരകമായ ആക്രമണമാണ് ഇതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.

Keywords:  News,World,international,Sidney,attack,Death,Police,Local-News, Kangaroo Kills 77-Year-Old Man Who Kept It As Pet In Australia
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia