ലണ്ടന്‍: സത്യങ്ങള്‍ തുറന്നുപറയുന്ന വിക്കിലീക്‌സിനെതിരെ വേട്ടയാടുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ജൂലിയന്‍ അസാന്‍ജെ.
അടിച്ചമര്‍ത്തലില്‍ ഐക്യമുണ്ട്. അതിനെതിരെയുള്ള പ്രതികരണത്തിലും തികഞ്ഞ ഐക്യവും നിശ്ചയദാര്‍ഢ്യവും വേണം. ശരി ചെയ്യാനാണ് ഞാന്‍ പ്രസിഡന്റ് ഔബാമയോട് ആവശ്യപ്പെടുന്നത്. വിക്കിലീക്‌സിനെതിരെയുള്ള വേട്ടയാടല്‍ അമേരിക്ക ഉപേക്ഷിക്കണം- അസാന്‍ജെ പറഞ്ഞു.
ലണ്ടനില്‍, ഇക്വഡോര്‍ എംബസിയില്‍ അഭയംതേടിയ അസാന്‍ജെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബ്രിട്ടന്റെ അറസ്റ്റ് ഭീഷണിക്കിടെയാണ് ഇക്വഡോര്‍ അസാന്‍ജെയ്ക്ക് അഭയം നല്‍കിയത്.
അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകളെ പരാമര്‍ശിച്ചുകൊണ്ടാണ് അസാന്‍ജ് ഒബാമയെ വിമര്‍ശിച്ചത്. അഴിമതി തുറന്നു കാട്ടുന്നവര്‍ക്കെതിരെയുള്ള അമേരിക്കന്‍ യുദ്ധം അവസാനിക്കണം.വിക്കിലീക്‌സ് ആയാലും ന്യൂയോര്‍ക്ക് ടൈംസ് ആയാലും, മാദ്ധ്യമ സ്ഥാപനത്തെ പ്രോസിക്യൂട്ട് ചെയ്യും എന്ന് പറയുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തമില്ല-അസാന്‍ജെ പറഞ്ഞു.
SUMMARY: Julian Assange asks US to end 'Wiki witch-hunt'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.