SWISS-TOWER 24/07/2023

Josh Baker | വേര്‍സെസ്റ്റര്‍ഷെയര്‍ ക്രികറ്റ് താരം അപാര്‍ട് മെന്റില്‍ മരിച്ച നിലയില്‍; 20 കാരന്റെ മരണത്തില്‍ നടുങ്ങി സഹപ്രവര്‍ത്തകരും ആരാധകരും

 


ലന്‍ഡന്‍: (KVARTHA) 20 കാരനായ ഇംഗ്ലീഷ് ക്രികറ്റ് താരത്തെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൗണ്ടി ക്രികറ്റ് ക്ലബ് വേര്‍സെസ്റ്റര്‍ഷെയര്‍ ടീമിന്റെ സ്പിന്നര്‍ ജോഷ് ബേകറാണ് മരിച്ചത്. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അപാര്‍ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സീസണില്‍ കൗണ്ടി ക്ലബിനായി താരം രണ്ടു മത്സരങ്ങള്‍ കളിച്ചിരുന്നു.

ബുധനാഴ്ച നടന്ന സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ താരം മൂന്നു വികറ്റുകള്‍ വീഴ്ത്തിയിരുന്നു. 2021 ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രികറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി ഇതിനകം 47 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 70 വികറ്റുകള്‍ വീഴ്ത്തി. ഇന്‍ഗ്ലന്‍ഡിനായി അണ്ടര്‍ 19 മത്സരങ്ങളും ജോഷ് ബേകര്‍ കളിച്ചിട്ടുണ്ട്.

Josh Baker | വേര്‍സെസ്റ്റര്‍ഷെയര്‍ ക്രികറ്റ് താരം അപാര്‍ട് മെന്റില്‍ മരിച്ച നിലയില്‍; 20 കാരന്റെ മരണത്തില്‍ നടുങ്ങി സഹപ്രവര്‍ത്തകരും ആരാധകരും


2022 ല്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇടവേളയെടുത്ത താരം, കഴിഞ്ഞ വര്‍ഷം ക്ലബുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. താരത്തിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. 20 കാരന്റെ മരണത്തില്‍ ഞെട്ടിയിരിക്കയാണ് സുഹൃത്തുക്കളും ആരാധകരും. 

ജോഷ് ബേകറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും താരത്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും വേര്‍സെസ്റ്റര്‍ഷെയര്‍ ടീം എക്‌സ് പ്ലാറ്റ് ഫോമില്‍ പ്രതികരിച്ചു.

Keywords: Josh Baker: Worcestershire spin bowler dies, aged 20, London, News, Worcestershire Spin Bowler, Dead, Josh Baker, Obituary, Condolence, Friend, Phone Call, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia